മുഹബ്ബ കോണ്‍ഫറന്‍സ് സമാപിച്ചു
text_fieldsബർക്കയിൽ നടന്ന മഹബ്ബ കോണ്‍ഫറന്‍സ്
ബര്‍ക: തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ബര്‍ക മദ്റസത്തുല്‍ ഫലാഹിന്റെയും ബര്‍ക ഐ സി.എഫിന്റെയും ആഭിമുഖ്യത്തില്‍ അല്‍ ഫവാന്‍ ഓഡിറ്റോറിയത്തില്‍ മഹബ്ബ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഐ.സി.എഫ് മുസന്ന റീജിയന് പ്രസിഡന്റ് ഇസ്മാഈല്‍ സഖാഫി കാളാട് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് സി എം മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. സ്വദര്‍ മുഅല്ലിം ജമാലുദ്ദീന്‍ ലത്വീഫി സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദ് അലി ബുഖാരി, മുഹമ്മദ് റഫീഖ് സഖാഫി നരിക്കോട്, ഇസ്മാഈല്‍ സഅദി കുപ്പാടിത്തറ, ഷമീര്‍ സഖാഫി പഞ്ചിക്കല്‍, ഇസ്ഹാഖ് മുസ്ലിയാര് ചളവറ, ലത്തീഫ് മുസ്ലിയാര് കാപ്പാട്, സുനീര്‍ ഫൈസി, ഐ സി എഫ് നാഷനല്‍ ഭാരവാഹികളായ റാസിഖ് ഹാജി, റഫീഖ് ധര്‍മ്മടം, നിഷാദ് ഗുബ്ര, ജാഫര്‍ ഓടത്തോട്, നജ്മു സാഖിബ്, ആമിര്‍ അഹ്സനി ചുങ്കത്തറ, എസ് മുഹമ്മദ് ഹാജി, അഷ്റഫ് വടകര, ഇക്ബാല്‍ മാഗ്ലൂര്‍, ഇസ്മാഈല്‍ ഹാജി വേങ്ങര, നിസാര്‍ ഹാജി ചാല, ഷഫീഖ് നൂര്‍ ബര്‍ക, അബ്ദുല്‍ മജീദ് പരൂര്, അബ്ദുല്‍ ഖാദര്‍ എച്ചിക്കല്, ഫാരിയാസ് മുഹമ്മദ്, അര്‍ഷാദ് മുക്കോളി, നിസാം കതിരൂര്‍, അന്‍വര്‍ കരുളായി, സലാം കോഴിക്കോട്, ഖലീല്‍ നാട്ടിക (കെ.എം.സി.സി), ഹനീഫ ഹാജി പോപ്പുലര്‍, അബ്ബാസ് സൈഫ് ലൈന്‍ എന്നിവര്‍ പങ്കെടുത്തു.
കാമ്പയിന് ഭാഗമായി മിഡ് നൈറ്റ് ബ്ലൂം, ഹാദിയ ഫെസ്റ്റ്, യൂത്ത് ഫെസ്റ്റ്, നബിദിന റാലി, പ്രഭാഷണ ക്വിസ്, മദീന ഗാലറി, മൗലിദ് മജ്ലിസുകള്, നബി സ്നേഹ പ്രഭാഷണം, ഇശല്‍ വിരുന്ന്, ദഫ്, അറബന, ഫ്ലവര്‍ ഷോ, ബുര്‍ദ, ഖവാലി, നഅത് ശരീഫ്, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

