എം.ടി.സി.എൽ പ്രീമിയർ ലീഗ്; എം.സി.സി ഇലവൻ സുവൈഖ് ജേതാക്കൾ
text_fieldsബ്രേവ്ഹാർട്ട് എം.ടി.സി.എൽ പ്രീമിയർ ലീഗ് പ്രഥമ പതിപ്പിൽ ജേതാക്കളായ എം.സി.സി ഇലവൻ സുവൈഖ്
മസ്കത്ത്: ബ്രേവ്ഹാർട്ട് എം.ടി.സി.എൽ പ്രീമിയർ ലീഗ് പ്രഥമ പതിപ്പിൽ എം.സി.സി ഇലവൻ സുവൈഖ് കിരീടം സ്വന്തമാക്കി. ആമിറാത്ത് ഒമാൻ ക്രിക്കറ്റ് ഇന്റർനാഷനൽ ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ എതിരാളികളായ ദ്വാരകാദിഷ് ഇലവനെ പത്തു വിക്കറ്റിനാണ് തോൽപ്പിച്ചത്.
ടൂർണമെന്റിൽ ഉടനീളം ഒരു കളിപോലും തോൽക്കാതെ ഫൈനലിൽ എത്തിയ രണ്ടു മികച്ച ടീമുകളാണ് കലാശപ്പോരിൽ ഏറ്റുമുട്ടിയത്.
ഫൈനലിൽ ഉൾപ്പെടെ മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച എം.സി.സി ഇലവൻ സുവൈഖ് താരമായ സലിം അസ്ലം ടൂർണമെന്റിലെ പ്ലേയർ ഓഫ് ദി സീരിസ് അവാർഡ് കരസ്ഥമാക്കി. മികച്ച ബൗളർ ആയി യൂണിടേസ്റ്റ് താരമായ റിഷാദ് വരയിൽ ഏഴ് വിക്കറ്റ് നേട്ടത്തോടെ സ്വന്തമാക്കി. മികച്ച ബാറ്ററായി രണ്ടു അർധസെഞ്ച്വറി ഉൾപ്പെടെ ഉജ്വല പ്രകടനത്തോടെ തോമസ് ഡയസും നേടി.
രണ്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 24 ടീമിലെ കളിക്കാർക്കും അവരുടെ സപ്പോർട്ടേഴ്സ്റ്റിനെയും കൂടാതെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബവും കുട്ടികളും ഉൾപ്പെടെ അനവധിയാളുകൾ ഗ്രൗണ്ടിൽ തടിച്ചു കൂടിയിരുന്നു. ആകർഷകമായ അനവധി ഗെയിമുകളും, പരിപാടികളും, സംഘാടകർ അണിയിച്ചൊരുക്കിയിരുന്നു. ഡാൻസ് അക്കാദമിയായ ഡി.എ.ഡി.എ.സിലെ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ് നവ്യാനുഭവമായി.
സന്തോഷ്, അഖ്വിൽ,നജീബ് എന്നിവർ വിജയികൾക്ക് ട്രോഫി നൽകി. റസാം മീത്തൽ, നാസർ അബ്ദുല്ല അൽ ഹാർത്തി, ഹമൂദ് നാസർ അൽ വഹൈബി എന്നിവരും പങ്കെടുത്തു. ബാസി, മുഹമ്മദ് മുഹ്സിൻ എന്നിവർ കമന്ററി നടത്തി. ടെന്നിസ് ക്രിക്കറ്റ് മേഖലയിൽ കൂടുതൽ മികച്ച തുടർ പരിപാടിയുമായി എം.ടി.സി.എൽ മുന്നോട്ടു പോകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

