‘എം.ടി: കാലവും കടന്ന്’ കേരളാവിങ് അനുസ്മരണവും സാഹിത്യസംവാദവും
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് ‘എം ടി: കാലവും കടന്ന്’ ചർച്ചയിൽനിന്ന്
മസ്കത്ത്: മലയാള സാഹിത്യത്തിലെ അതികായൻ എം.ടി വാസുദേവൻ നായരുടെ സ്മരണ പുതുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ് ‘എം ടി: കാലവും കടന്ന്’ എന്ന പ്രമേയത്തിൽ അനുസ്മരണവും സാഹിത്യസംവാദവും സംഘടിപ്പിച്ചു. കേരള വിങ് ഓഫിസിൽ നടന്ന പരിപാടിയിൽ എം.ടിയുടെ സാഹിത്യ-സിനിമ-രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു. എഴുത്തുകാരൻ, ചലച്ചിത്രകാരൻ എന്നീ നിലകളിൽ എം.ടി പടുത്തുയർത്തിയ സാഹിത്യ- സാംസ്കാരിക ലോകത്തെ വിവിധ കോണുകളിലൂടെ വിശകലനം ചെയ്യുന്നതായിരുന്നു ചർച്ച.
ലിജിന ഇരിങ്ങ, അഭിലാഷ് ശിവൻ, ഹാറൂൺ റഷീദ്, പ്രസീത, ഷിബു ആറങ്ങാലി എന്നിവർ സംസാരിച്ചു. രാജീവ് മഹാദേവൻ മോഡറേറ്ററായി. മലയാളികളുടെ വായനാശീലത്തെയും സാംസ്കാരിക ബോധത്തെയും രൂപപ്പെടുത്തിയ എം.ടിയുടെ രചനകൾ കാലാതീതമായി നിലനിൽക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള വിങ് കോ കൺവീനർ ജഗദീഷ് കീരി അഭിപ്രായപ്പെട്ടു ട്രഷറർ സുനിത്ത് തെക്കേടവൻ ആശംസ നേർന്നു . സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയന്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ്, സാമൂഹികക്ഷേമ സെക്രട്ടറി റിയാസ് അമ്പലവൻ, സാമൂഹിക പ്രവർത്തകൻ വിജയൻ കെ.വി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

