മസ്കത്ത്: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി മസ്കത്ത് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് (ഐ.എൻ.സി) റൂവിയിൽ കൂട്ടായ്മ നടത്തി. റൂവി ഉഡുപ്പി ഹാളിൽ നടന്ന കൂട്ടായ്മയിൽ സംഘ്പരിവാർ സർക്കാറിെൻറ ഫാഷിസ്റ്റ് നീക്കം ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തിലെ കറുത്തദിനമായാണ് അറിയപ്പെടുകയെന്ന് വിലയിരുത്തി.
പൗരത്വനിയമ ഭേദഗതിയിലൂടെ ഒരു വിഭാഗത്തെ ഏകപക്ഷീയമായി മാറ്റിനിർത്തിയുള്ള മോദി സർക്കാറിെൻറ നീക്കത്തിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിെൻറ പ്രതിഷേധം രേഖാമൂലം അറിയിക്കാനും തീരുമാനിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് നിരവധിപേരാണ് നാടിെൻറ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്താൻ കൂട്ടായ്മയിലെത്തിയത്.