Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.പി. അഹമ്മദിന്...

എം.പി. അഹമ്മദിന് ബിസിനസ് ഭൂഷൺ പുരസ്കാരം

text_fields
bookmark_border
എം.പി. അഹമ്മദിന് ബിസിനസ് ഭൂഷൺ പുരസ്കാരം
cancel
camera_alt

2026ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്കാര ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ബിസിനസ് ഭൂഷൺ അവാർഡ്​ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമ്മാനിക്കുന്നു

ദുബൈ: മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് ബിസിനസ് ഭൂഷൺ അവാർഡിന് അർഹനായി. 2026ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്കാര ചടങ്ങിൽ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചു. ആഗോള റീറ്റെയ്ൽ ജല്ലറി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതിനും സമൂഹത്തിന്‍റെ ഉന്നമനത്തിനായി നൽകുന്ന സംഭാവനകളും പരിഗണിച്ചാണ്​ പുരസ്കാരം. മുംബൈയിലെ ഗേറ്റ്​വേ ഓഫ് ഇന്ത്യയിൽ നടന്ന പുരസ്കാര ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ബിസിനസ്-കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്ത വ്യക്തികളും പങ്കെടുത്തു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. വിവിധ വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്കാര ചടങ്ങിൽ ബിസിനസ് ഭൂഷൺ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന്​ എം.പി അഹമ്മദ്​ പറഞ്ഞു. മലബാർ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെയും കഠിനാധ്വാനത്തിനും വർഷങ്ങളായി ഞങ്ങളിൽ വിശ്വാസമർപ്പിക്കുന്ന പ്രിയപ്പെട്ട ഉപഭോക്താക്കൾക്കും ലഭിച്ച അംഗീകാരമാണിത്. വിശ്വാസ്യതയും ഉത്തരവാദിത്തവുമാണ് ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നത്. എല്ലാ പങ്കാളികളുടെയും കൂട്ടായ വളർച്ചയാണ് ഞങ്ങളുടെ ലക്ഷ്യം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മികവ് പുലർത്തുന്നതിനൊപ്പം തന്നെ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardsOman Newsgulf news malayalam
News Summary - M.P. Ahmed receives Business Bhushan award
Next Story