‘മൊട്ട ഗ്ലോബൽ’ ഒമാൻ ചാപ്റ്ററിന്റെ ആദ്യ മീറ്റപ് മസ്കത്തിൽ നടന്നു
text_fields‘മൊട്ട ഗ്ലോബൽ’ ഒമാൻ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്
മസ്കത്തിലെ ദാർസൈത്ത് ബീച്ചിൽ നടന്നപ്പോൾ
മസ്കത്ത്: മൊട്ടത്തലയുള്ളവരുടെ ആദ്യത്തെ ആഗോള കൂട്ടായ്മയായ ‘മൊട്ട ഗ്ലോബൽ’ ഒമാൻ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്കത്തിലെ ദാർസൈത്ത് ബീച്ചിൽ നടന്നു. തൃശൂർ കേന്ദ്രമാക്കി, ഇരുപതിലേറെ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കൂട്ടായ്മയാണ് മൊട്ട ഗ്ലോബൽ.
മൊട്ടത്തല ഉയര്‍ത്തിപ്പിടിച്ച് ചില നല്ല ലക്ഷ്യങ്ങള്‍ക്കായി ഒന്നിച്ചു തല ഉയർത്തി നില്ക്കുവാൻ മറ്റുള്ളവർക്ക് ധൈര്യം പകരുക, ബോഡിഷെയിം അനുഭവിക്കുന്നവരെ ചേർത്തുനിർത്തുകയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ‘മൊട്ട ഗ്ലോബൽ’ ഒമാൻ കോഡിനേറ്റർ ബിപിൻ കോന്നി പറഞ്ഞു.
അടുത്ത ക്യാമ്പയിനിന്റെ ഭാഗമായി കടുതൽ ആളുകളെത്തുമെന്ന് അധികൃതർ പറഞ്ഞു. ഒരേപോലെ ചിന്തിക്കുന്നവർക്ക് പരസ്പരം കാണുവാനും പരിചയപ്പെടാനും ലഭിച്ച മികച്ച ഒരു അവസരമായിരുന്നതെന്ന് ഒത്തുചേരലെന്ന് പങ്കെടുത്തവർ പറഞ്ഞു.
നിറം, തടി, മെലിച്ചിൽ, മുടികൊഴിച്ചിൽ, ശാരീരിക വൈകല്യങ്ങൾ എന്നിവയുടെ പേരിൽ ശരീര നിന്ദ അനുഭവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഈ ഭൂമിയിലുണ്ട്. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നതിനായി ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ച ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ രാജ്യാന്തര തലത്തിലുള്ള ക്യാമ്പയിൻ കോഴിക്കോട് ബീച്ചിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

