Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൊട്ട ഗ്ലോബൽ ഒമാൻ...

മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആചരിച്ചു

text_fields
bookmark_border
മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ലോക പരിസ്ഥിതി ദിനം ആചരിച്ചു
cancel

മസ്കത്ത്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ജൂൺ 5-ന് റൂവിയിൽ നടന്ന ചടങ്ങിൽ അംഗങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ പുതുക്കി.

ഉദ്ഘാടനം മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ സ്ഥാപകനായ വിനയ് കുമാർ നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശമായി സംഘടനയുടെ മുതിർന്ന അംഗമായ നാസറിന്ന് വൃക്ഷ തൈ കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രകൃതിയെ സംരക്ഷിക്കാനും വരുംതലമുറയ്ക്കായി ആരോഗ്യകരമായ പരിസ്ഥിതി നിലനിർത്താനും ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ സുമേഷ് ഹരിഹരൻ അഭിപ്രായപ്പെട്ടു.

ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയും അവർ ഓർമ്മിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അംഗങ്ങൾ ഹരിത സന്ദേശങ്ങൾ പങ്കുവെക്കുകയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. സമൂഹത്തിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനും ഹരിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഭാവിയിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ സംഘടനയുടെ വിവിധ അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment daycelebratedOman
News Summary - Motta Global Oman Chapter celebrates World Environment Day
Next Story