ഗൂബ്രയിൽ കൊതുക് നശീകരണം അതിവേഗം
text_fieldsഡെങ്കിപ്പനിക്കെതിരെ മസ്കത്ത് ഗവർണറേറ്റിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനം
മസ്കത്ത്: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കൊതുകു നശീകരണി തളിച്ചത് ബൗഷർ വിലായത്തിലെ ഗൂബ്ര ഏരിയയിൽ. 1231 വീടുകളിലാണ് ഇവിടെ മരുന്ന് തളിച്ചത്. അൽ അൻസാബ് ഏരിയയിൽ 254, സീബ് വിലായത്തിലെ അൽ ഹെയിൽ സൗത്ത് ഏരിയയിൽ 205 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിൽ മരുന്ന് തളിച്ചതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 1,690 വീടുകളിലാണ് കൊതുക് നശീകരണി തളിച്ചത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ തുരത്താൻ മാർച്ച് 27 മുതൽ 30 വരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലാണിത്.
ഗവർണറേറ്റിൽ ഇതുവരെ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബൗഷർ -17, സീബ് -ഏഴ്, അമിറാത് -രണ്ട് എന്നിങ്ങനെയാണ് വിവിധ വിലയാത്തുകളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ കണക്കുകൾ. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ വിവിധ സ്ഥലങ്ങളിൽ സ്പ്രേ ചെയ്തായിരുന്നു കൊതുക് നശീകരണി നടത്തിയത്.
ഗവർണറേറ്റിലെ രണ്ട് വിലായത്തുകളിൽ പത്തു ദിവസത്തെ കാമ്പയിനുകൾക്കും തുടക്കമായിട്ടുണ്ട്. മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് സീബ് ബൗഷർ വിലായത്തുകളിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ട് ടീമുകളാണ് നേതൃത്വം നൽകുന്നത്. ഒരു ടീം പകർച്ചവ്യാധിയെ കുറിച്ചും കൊതുകുകൾ പടരുന്ന സ്ഥലങ്ങളെ കുറിച്ചുമാണ് അന്വേഷിക്കുന്നത്. രണ്ടാമത്തെ ടീം കീടനാശിനികൾ തളിക്കുകയും കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്ന ചതുപ്പുനിലങ്ങളും മറ്റും നികത്തുകയുമാണ് ചെയ്യുന്നത്. പരിസരങ്ങളിൽ മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയരുതെന്നും കൊതുകുകളുടെ വ്യാപനം തടയുന്നതിന് വാട്ടർ ടാങ്കുകൾ മൂടണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് 2019, 2020 വർഷങ്ങളിലും മസ്കത്ത്, ദോഫാർ ഗവർണറേറ്റുകൾ ഡെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

