കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചത് ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ
text_fieldsഒമാനിലെത്തിയ വിനോദ സഞ്ചാരികൾ (ഫയൽ)
മസ്കത്ത്:കഴിഞ്ഞ വർഷം ഒമാനിലെത്തിയത് നാല് ദശലക്ഷത്തോളം സഞ്ചാരികൾ. ഒമാനിലെത്തിയവരില് കൂടുതല്‍ ജി.സി.സി പൗരന്മാരാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. ഇവരില്‍ ഒന്നാമത് യു.എ.ഇയില്‍ നിന്നുള്ളവരാണ്, 1,185,880 പേര്. രണ്ടാമത് ഇന്ത്യക്കാരാണ്. 6,23623 ഇന്ത്യന്‍ പൗരന്മാരാണ് കഴിഞ്ഞ വര്‍ഷം ഒമാന്‍ സന്ദര്‍ശിച്ചു മടങ്ങിയത്. 2,03055 സഞ്ചാരികളുമായി യമനികളാണ് തൊട്ടുപിന്നില്‍.
ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും ഇന്ത്യന്‍ നഗരങ്ങളില്‍ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ പ്രമോഷനല്‍ കാമ്പയിന് കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകള്‍, വിവാഹങ്ങള്‍, ഇവന്റുകള്‍, കോണ്‍ഫറന്‍സ്, എക്സിബിഷന് ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, ആകര്‍ഷകമായ സ്ഥലങ്ങളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തിലായിരുന്നു പ്രമോഷനല്‍ ക്യാമ്പയിന്.
ഇതിനിടെ 'ഒമാന്റെ ഹൃദയത്തിലേക്കുള്ള യാത്ര' കാമ്പയിനില്‍ ഇന്ത്യയില്‍ നിന്നുള്ള ഐബെക്സ് എക്സ്പെഡിഷന്‍സും സുല്‍ത്താനേറ്റിലെ ബൈത്ത് അല്‍ ഖനൂണ് ഫൗണ്ടേഷനും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

