Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ തൊഴിൽ...

ഒമാനിൽ തൊഴിൽ മാറ്റത്തിന്​ കൂടുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വന്നു

text_fields
bookmark_border
ഒമാനിൽ തൊഴിൽ മാറ്റത്തിന്​ കൂടുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വന്നു
cancel

മസ്‍കത്ത്: ഒമാനിൽ തൊഴിലുകളുടെ ലോക്കൽ ട്രാൻസ്​ഫറിന്​ കൂടുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വന്നു. അഞ്ച്​ കാരണങ്ങൾ കൊണ്ട്​ മുൻ തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ വിസയിലേക്ക്​ മാറാൻ കഴിയുമെന്ന്​ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി നാസർ ആമിർ അൽ ഹുസ്​നി മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് നൽകിയ സർക്കുലറിൽ പറയുന്നു. വിസ മാറ്റത്തിനുള്ള എന്‍.ഒ.സി നിയമത്തില്‍ വ്യക്തത വരുത്തിയുള്ള സർക്കുലർ കഴിഞ്ഞ ജൂലൈ 29നാണ്​ അണ്ടർ സെക്രട്ടറി പുറപ്പെടുവിച്ചത്​.

തൊഴിലാളിയുടെ തൊഴിൽ പെര്‍മിറ്റ് കാലഹരണപ്പെടുകയോ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്ത കരാര്‍ അവസാനിക്കുക, തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടുക (ഇതിന്‍റെ രേഖകള്‍ തൊഴിലാളി ഹാജരാക്കണം), തൊഴിലാളിയുടെ സേവനം മാറുന്നതിനോ പിരിച്ചുവിടുന്നതിനോ കോടതി വിധി പുറപ്പെടുവിക്കുക, കമ്പനിയുടെ പാപ്പരത്തത്തിലോ പിരിച്ചുവിടലിലോ ഉള്ള കോടതി വിധി, തൊഴില്‍ കരാറിന്‍റെ കാലാവധി കഴിയൽ തുടങ്ങിയ കാരണങ്ങളുള്ളവർക്ക്​ പുതിയ തൊഴിലുടമയിലേക്ക്​ നേരിട്ട്​ മാറാനാകുമെന്ന്​ സർക്കുലറിൽ പറയുന്നു.

Show Full Article
TAGS:job permitNOCOman
News Summary - more concessions for job changes Oman
Next Story