ധാർമികത സമൂഹത്തിൽ ഐക്യവും സ്ഥിരതയും ഉറപ്പിക്കുന്നു -ദഅ്വ സമ്മേളനം
text_fieldsസലാലയിൽ സെന്റ് ഫ്രാൻസിസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽനിന്ന്
മസ്കത്ത്: സമൂഹത്തിൽ ഐക്യവുവും സ്ഥിരതയും നിലനിർത്തുന്നതിന് ധാർമികത മുഖ്യ പങ്കുവഹിക്കുന്നുവെന്ന് ദഅ്വ സമ്മേളനം അഭിപ്രായപ്പെട്ടു. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ നിലനിർത്തുന്നതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കുടുംബം എന്ന സങ്കൽപത്തെ നിരാകരിക്കുകയും അധാർമികതയുടെ വിളനിലമായി മാനവിക സമൂഹത്തെ മാറ്റുകയും ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ വിശ്വാസ വിശുദ്ധി നേടുന്നതിലൂടെ സംതൃപ്തമായ ഒരു കുടുംബാന്തരീക്ഷം നേടിയെടുക്കാൻ സമൂഹം മുന്നോട്ട് വരേണ്ടതുണ്ടെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എസ്.ഐ.ആർ വിഷയത്തിൽ പ്രവാസികൾക്ക് ആശങ്കയല്ല വേണ്ടതെന്നും അനുയോജ്യമായ നിയമാനുസൃതമായ പ്രവർത്തനങ്ങളിൽ സമയബന്ധിതമായി രേഖകൾ സമർപ്പിക്കുകയാണ് വേണ്ടതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർബർക്കയിൽ സംഘടിപ്പിച്ച ദഅ്വ സമ്മേളന സമാപന ചടങ്ങ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ പ്രസിഡന്റ് മുഹമ്മദ് ഷഫീർ വാടാനപ്പള്ളി അധ്യക്ഷത നിർവഹിച്ചു. ‘ധാർമിക കുടുംബം’, ‘ജീവിതം അടയാളപ്പെടുത്തുക’ എന്നീ വിഷയങ്ങളിൽ യഥാക്രമം അഹമ്മദ് സൽമാൻ അൽ ഹികമി, അൽ ഫഹദ് എന്നിവർ പ്രഭാഷണം നിർവഹിച്ചു.
ദുബൈ അൽ റാഷിദ് സെന്റർ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് യു.എ.ഇ എന്നിവർ സംസാരിച്ചു. ഷഫീർ സ്വാഗതവും നിയാസ് വയനാട് നന്ദിയും പറഞ്ഞു. ഖുർആൻ വിഞ്ജാന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള ഉപഹാരം കൈമാറി. ഇഹ്ജാസ് ബിൻ ഇസ്മായിൽ, റിൻഷിദ് ബിൻ ഹംസ, അനസ് പൊന്നാനി എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനത്തിൽ ഫാമിലി കൗൺസിലർ അഫീദ ക്ലാസെടുത്തു. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്കത്ത് യൂനിറ്റ് വനിതാ വിഭാഗം പ്രസിഡന്റ് ഹസീന റൂവി അധ്യക്ഷത നിർവഹിച്ചു. റുബീന സോഹാർ സ്വാഗതവും ഷാക്കിറ ലിവ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ചു പ്രതിനിധി സമ്മേളനവും ബാലസമ്മളനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

