Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാടണയണമെന്ന സ്വപ്നം...

നാടണയണമെന്ന സ്വപ്നം ബാക്കിയാക്കി രേഖകളാവശ്യമില്ലാത്ത ​ ലോകത്തേക്ക്​ മൂസാക്ക പോയി

text_fields
bookmark_border
നാടണയണമെന്ന സ്വപ്നം ബാക്കിയാക്കി രേഖകളാവശ്യമില്ലാത്ത ​ ലോകത്തേക്ക്​ മൂസാക്ക പോയി
cancel
camera_alt

മൂസ

Listen to this Article

മസ്കത്ത്​: ജനിച്ച്​ വീണ നാടി​ന്‍റെ ചാരത്തണയമെന്ന സ്വപ്നം ബാക്കിയാക്കി രേഖകൾ ആവശ്യമില്ലാത്ത ലോ​കത്തേക്ക്​ പട്ടാമ്പി പരുതൂർ സ്വദേശിയായ മുണ്ടാറമ്പത്ത്​ മൂസാക്ക പോയി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ഫെബ്രുവരിയിലായിരുന്നു ഇ​ദ്ദേഹത്തെ സുഹാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

മാർച്ച്​ 30ന്​ മരണപ്പെടുകയും ചെയ്തു. ഒടുവിൽ ഇദ്ദേഹത്തെ തിരിച്ചറിയുന്ന രേഖകൾ സാമൂഹ്യപ്രവർത്തകർ സംഘടിപ്പിച്ച്​ 49ാമത്തെ ദിവസമാണ്​ സുഹാറിലെ ഖബർസ്ഥാനിൽ മറവ്​ചെയ്യുന്നത്​. നാലരപതിറ്റാണ്ട്​ മുമ്പാണ്​ ഇദ്ദേഹം ഒമാനിൽ എത്തുന്നത്​. ഇതിനിടക്ക്​ ഒരിക്കൽപോലും നാട്ടിൽ പോയിട്ടില്ല. ഇതിനിടക്ക്​ രണ്ട്​ തവണ ഔട്ട്​ പാസിന്​ ബന്ധപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടികൾക്ക്​ പിന്നീട്​ എത്തിയി​ല്ലെന്ന്​ സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

മയ്യിത്ത്​ ഖബറടക്കാനായി സുഹാറിലെ ഖബർസ്ഥാനിൽ എത്തിച്ച​പ്പോൾ

ബർക്ക, മുസന്ന, ഖദറ, സഹം, സുഹാർ, മസ്കത്ത്, സലാല തുടങ്ങി ഒമാന്‍റെ മിക്ക ഭാഗങ്ങളിലും ജോലി ചെയ്ത്​ ജീവിച്ചിരുന്ന മൂസാക്കയെ എല്ലാവർക്കും സുപരിചിതനായിരുന്നു. എന്നാൽ, ഔദ്യോഗിക രേഖകളിൽ 'അറിയാത്ത ആൾ' ആയിരുന്നു. ആശുപത്രിയിൽ അവശനായി കിടന്ന ഇദ്ദേഹത്തെ നാട്ടിൽ കൊണ്ടുപോകാനായി മുസന്നയിലെയും ഖദറയിലെയും സാമൂഹ്യ പ്രവർത്തകരായ എ.കെ. ലുക്മാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കെയാണ്​ മരണം പിടികൂടുന്നത്​.

ഒടുവിൽ നാട്ടിലുള്ളവർക്ക്​ ഇദ്ദേഹത്തെ ഒരുനോക്ക്​ കാണാനുള്ള ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള ശ്രമത്തിലായിരുന്നു സാമൂഹിക പ്രവർത്തകർ. ഇതിനായി പൊലീസ് വെരിഫിക്കേഷനും നേറ്റിവിറ്റിയും തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രാരേഖയും മറ്റും ശരിയാക്കി. എന്നാൽ ഒമാന്‍റെ രേഖകളിൽ ഇദ്ദേഹത്തെ 'അറിയുന്ന ആളാക്കി' മാറ്റാനുള്ള രേഖകൾ ഇല്ലാത്തതിനാൽ ഒടുവിൽ കുടുംബത്തിന്‍റെ സമ്മതത്തോടെ ഇവിടെതന്നെ മറവ്​ ചെയ്യുകയായിരുന്നു. മയ്യിത്ത്​ ഖബറടക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക്​ കെ.എം.സി.സി പ്രവർത്തകരായ ശുക്കൂർ, റഷീദ്​, ഷാനവാസ്​, ലുക്​മാൻ തുടങ്ങിയവർ നേതൃത്വം നൽകി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsOman
News Summary - Moosa obit oman
Next Story