മൂഡീസ് ഒമാന്റെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തി
text_fieldsമസ്കത്ത്: സുസ്ഥിര ധനകാര്യം സാഹചര്യം ഉറപ്പുവരുത്താനുള്ള സർക്കാർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് ഒമാന്റെ റേറ്റിങ് ഉയർത്തി. ബി.എ 1 ആയാണ് റേറ്റിങ് ഉയർത്തിയത്. എണ്ണ വരുമാനത്തിലെ വർധനവിനൊപ്പം പൊതുകടം കൈകാര്യം ചെയ്യുന്നതിലെ മികവും മുൻനിർത്തിയാണ് റേറ്റിങ് ഉയർത്തിയത്.
പൊതുകടം മികച്ച രീതിയിൽ കൈകാര്യം ചെയ്തതിന്റെ ഫലമായി രാജ്യത്തിന്റെ വിദേശകടം കുറയുകയും വിദേശ നാണ്യ ശേഖരം വർധിക്കുകയും ചെയ്തു. ഊർജ വിലയിലെ ചാഞ്ചാട്ടങ്ങൾ, ഉയർന്ന പലിശനിരക്ക് തുടങ്ങിയ ഘടകങ്ങൾ മൂലം സാമ്പത്തിക നിലയിലുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാനുള്ള രാജ്യത്തിന്റെ കഴിവ് സർക്കാർ കൈകൊണ്ട നടപടികൾ മൂലം ഉയർന്നതായി മൂഡീസ് വിലയിരുത്തി.
2023 അവസാനത്തെ കണക്കുപ്രകാരം ഒമാന്റെ പൊതുകടം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 36.5 ശതമാനമായി കുറക്കാൻ കഴിഞ്ഞു. ഇതിൽ 24 ശതമാനമാണ് വിദേശ കടം. 2020ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ അമ്പത് ശതമാനമായിരുന്നു വിദേശ കടം. കഴിഞ്ഞ ജൂലൈ അവസാനത്തെ കണക്കുപ്രകാരം മൊത്ത പൊതുകടം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 34 ശതമാനമായി കുറഞ്ഞതായും മൂഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു. എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലം കാണുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

