ബൗഷറിൽ വാഹനത്തിൽനിന്ന് പണം കവർന്നു; രണ്ടുപേർ പിടിയിൽ
text_fieldsബൗഷറിൽ പ്രവാസിയുടെ വാഹനത്തിൽനിന്ന് വൻ തുക കവർന്ന കേസിൽ അറസ്റ്റിലായവർ
മസ്കത്ത്: ബൗഷർ വിലായത്തിൽ പ്രവാസിയുടെ വാഹനത്തിൽനിന്ന് വൻ തുക കവർന്ന കേസിൽ രണ്ട് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നാണ് പ്രതികൾ പണം അപഹരിച്ചത്. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും തിരിച്ചുപിടിച്ചതായും പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആർ.ഒ.പി അറിയിച്ചു.
അതേസമയം, തെക്കൻ ബാത്തിന ഗവർണറേറ്റിലെ മുസന്നയിൽ കള്ളനോട്ടുമായി രണ്ടുപേരെയും ആർ.ഒ.പി പിടികൂടി. മുസന്നയിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ പ്രവാസിയാണ് കള്ളനോട്ട് നിർമിച്ചതിന് ആദ്യം പിടിയിലായത്. വ്യാജ നോട്ടുകൾ പ്രദേശത്തെ വിവിധ കടകളിൽ പ്രചരിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത മറ്റൊരാളെ പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ എല്ലാ നിയമനടപടികളും പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

