Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ഴി​ഞ്ഞ​വ​ർ​ഷം...

ക​ഴി​ഞ്ഞ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ 1.6 ശ​ത​മാ​നം പ​ണ​പ്പെ​രു​പ്പം 

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ശ​രാ​ശ​രി വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം  1.6 ശ​ത​മാ​ന​മെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​​​​െൻറ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും വി​വി​ധ യൂ​സ​ർ ഫീ​സു​ക​ൾ കൂ​ട്ടി​യ​തു​മാ​ണ്​ പ​ണ​പ്പെ​രു​പ്പ​ത്തി​ലെ ചെ​റി​യ വ​ർ​ധ​ന​ക്ക്​ ​ കാ​ര​ണം. അ​തേ​സ​മ​യം, എ​ണ്ണ​വി​ല തി​രി​ച്ചു​ക​യ​റ​ൽ 2015നെ​യും 2016നെ​യും അ​പേ​ക്ഷി​ച്ച്​ സ​മ്പ​ദ്​​ഘ​ട​ന​യെ സ​ജീ​വ​മാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2016ൽ ​ബാ​ര​ലി​ന്​ ശ​രാ​ശ​രി 40.10 ഡോ​ള​ർ വി​ല ല​ഭി​ച്ച സ്​​ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം 51.30 ഡോ​ള​റാ​ണ്​ ല​ഭി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ കാ​ല​ത്താ​ണ്​ സ​മ്പ​ദ്​​ഘ​ട​ന​യി​ലെ തി​രി​ച്ചു​ക​യ​റ​ൽ കൂ​ടു​ത​ൽ പ്ര​ക​ട​മാ​യ​ത്. എ​ണ്ണ​മേ​ഖ​ല ഇ​ക്കാ​ല​യ​ള​വി​ൽ 23.9 ശ​ത​മാ​ന​വും എ​ണ്ണ​യി​ത​ര മേ​ഖ​ല 4.3 ശ​ത​മാ​ന​ത്തി​​​​െൻറ​യും വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ലാ​ക​െ​ട്ട 10.1 ശ​ത​മാ​ന​ത്തി​​​​െൻറ​യും വ​ർ​ധ​ന ദൃ​ശ്യ​മാ​യി. ചെ​ല​വു​ക​ളി​ൽ വ​രു​ത്തി​യ കു​റ​വും വ​രു​മാ​ന വ​ർ​ധ​ന​ക്ക്​​ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും രാ​ജ്യ​ത്തി​​​​െൻറ സാ​മ്പ​ത്തി​ക നി​ല ഭ​ദ്ര​മാ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ആ​സ്​​തി നി​ല​വാ​ര​മ​ട​ക്കം എ​ല്ലാ ത​ല​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ നി​ല​യി​ൽ​ത​ന്നെ​യാ​ണെ​ന്ന്​ സെ​ൻ​ട്ര​ൽ​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലു​ള്ള ബാ​ങ്കി​ങ്​ മേ​ഖ​ല ചെ​റു​കി​ട- ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള വാ​യ്​​പ​യ​ട​ക്കം സ​ർ​ക്കാ​റി​​​െൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ന​ല്ല പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ട്. ഡി​സം​ബ​ർ അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​മേ​ഖ​ല​ക്കു​ള്ള വാ​യ്​​പ ആ​റ​ര ശ​ത​മാ​നം വ​ർ​ധി​ച്ച്​ 21 ശ​ത​കോ​ടി റി​യാ​ലാ​യി. 

ഇ​തി​ൽ 46.1 ശ​ത​മാ​ന​വും പേ​ഴ്​​സ​ന​ൽ ലോ​ൺ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​യാ​ണ്. ധ​ന​കാ​ര്യ ഇ​ത​ര കോ​ർ​പ​റേ​റ്റ്​ സെ​ക്​​ട​റി​ന്​ ന​ൽ​കി​യ​താ​ക​െ​ട്ട 45.7 ശ​ത​മാ​നം വാ​യ്​​പ​യാ​ണ്. ബാ​ങ്കു​ക​ളി​ലെ മൊ​ത്തം നി​ക്ഷേ​പം 5.6 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 21.6 ശ​ത​കോ​ടി റി​യാ​ലാ​യി. ഇ​തി​ൽ 14 ശ​ത​കോ​ടി റി​യാ​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നി​ക്ഷേ​പ​മാ​ണ്. സ​ർ​ക്കാ​ർ ട്ര​ഷ​റി ബി​ല്ലു​ക​ളി​ൽ 454.9 ദ​ശ​ല​ക്ഷം റി​യാ​ലി​​​​െൻറ​യും ഗ​വ​ൺ​മ​​​െൻറ്​ സെ​ക്യൂ​രി​റ്റീ​സി​ൽ 1.34 ശ​ത​കോ​ടി റി​യാ​ലി​​​​െൻറ​യും നി​ക്ഷേ​പ​മു​ണ്ട്. വി​വി​ധ സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലെ നി​ക്ഷേ​പം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money gulf newsmalatyalam news
News Summary - money Oman gulf news
Next Story