കേക്കുകളുടെ വൈവിധ്യങ്ങളുമായി മോഡേൺ ഒമാൻ ബേക്കറി
text_fieldsക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ വ്യത്യസ്ത രുചിക്കൂട്ടുകളിൽ വിപുലമായ കേക്ക് ശേഖരവുമായി ഒമാനിലെ ആദ്യത്തെ ബേക്കറിയായ മോഡേൺ ഒമാൻ ബേക്കറി. വിവിധ ഗവർണറേറ്റുകളിലായി 18 ശാഖകളാണ് മോഡേൺ ഒമാൻ ബേക്കറിക്കുള്ളത്.
എല്ലായിടത്തും ഒരേ ഗുണമേന്മയും വിലയുമാണെന്ന് മാർക്കറ്റിങ് മാനേജർ അമിറ അമീർ സൈദ് അൽ റുവൈദി പറഞ്ഞു. എല്ലാതരം ബേക്കറി ഉൽപന്നങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണെങ്കിലും കേക്കുകൾക്കാണ് ഏറെ ആവശ്യക്കാർ എന്നും അവർ പറഞ്ഞു.
വിവിധ രാജ്യക്കാരായ പ്രവാസികൾ രാജ്യത്തുള്ളതിനാൽ ഓരോ വിഭാഗത്തിനും ഇഷ്ടമാകുന്ന വ്യത്യസ്തത രീതിയിലാണ് രുചിക്കൂട്ടുകൾ ഒരുക്കുന്നത്. അതിനായി വിവിധ രാജ്യക്കാരായ ഷെഫുമാർ ഉണ്ട്. പതിനഞ്ചോളം വ്യത്യസ്ത രുചികളിൽ ഏകദേശം അമ്പതോളം മോഡലുകൾ ഇവിടെ തയാറാണ്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന രീതിയിൽ (കസ്റ്റമൈസ്) കേക്കുകളും ലഭ്യമാണ്.
ഇത്തരം കേക്കുകൾക്കു ഒരു ദിവസം മുെമ്പങ്കിലും മുൻകൂട്ടി ബുക്ക് ചെയ്യണം. ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുകൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9916 7197 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

