Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅസോസിയേഷൻ ഫോർ ഏർലി...

അസോസിയേഷൻ ഫോർ ഏർലി ഇന്റർവെൻഷന് പിന്തുണയുമായി മോഡേൺ എക്സ്ചേഞ്ച്

text_fields
bookmark_border
അസോസിയേഷൻ ഫോർ ഏർലി ഇന്റർവെൻഷന് പിന്തുണയുമായി മോഡേൺ എക്സ്ചേഞ്ച്
cancel

മസ്കത്ത്: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകുന്നതിനായി പ്രവർത്തിക്കുന്ന ഒമാനിലെ അസോസിയേഷൻ ഫോർ ഏർലി ഇന്റർവെൻഷൻ കേന്ദ്രം സന്ദർശിച്ച് പിന്തുണയറിയിച്ച് മോഡേൺ എക്സ്ചേഞ്ച് പ്രതിനിധികൾ. സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സന്ദർശനം.

ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അസോസിയേഷൻ ഫോർ ഏർലി ഇന്റർവെൻഷൻ നിർണായക പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ ആരോഗ്യ വിലയിരുത്തൽ, പുനരധിവാസ സേവനങ്ങൾ, സ്​പെഷ്യൽ എജുക്കേഷൻ, ഭവന സന്ദർശനങ്ങൾ, കുടുംബങ്ങൾക്കായുള്ള കൗൺസിലിങ് എന്നിവ ഈ കേന്ദ്രം സൗജന്യമായി നൽകിവരുന്നു.

സമൂഹത്തിന് നന്മ ചെയ്യാനും അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരുന്ന സംഘടനകളെ പിന്തുണക്കാനുമുള്ള മോഡേൺ എക്സ്ചേഞ്ചിന്റെ പ്രതിബദ്ധതയാണ് ഈ സന്ദർശനത്തിലൂടെ വ്യക്തമാകുന്നതെന്ന് കമ്പനി അധികൃതർ ചൂണ്ടിക്കാട്ടി. ‘കാരുണ്യത്തിലും പങ്കാളിത്തത്തിലുമാണ് യഥാർഥ പുരോഗതി നിലകൊള്ളുന്നതെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പരമാവധി വളർത്തിയെടുക്കാൻ സഹായിക്കുന്ന ഈ സംഘടനയുടെ ഉദാത്തമായ പ്രവർത്തനങ്ങളെ പിന്തുണക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മോഡേൺ എക്സ്ചേഞ്ച് ആക്ടിംഗ് ജനറൽ മാനേജർ സാംസൺ സാമുവൽ പറഞ്ഞു.

സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നൽകിയ ഉദാരമായ സംഭാവനകൾക്കും പിന്തുണക്കും അസോസിയേഷൻ ഫോർ ഏർലി ഇന്റർവെൻഷൻ സി.ഇ.ഒ ഡോ. സബാ ബിന്ത് മുഹമ്മദ് അൽ ബഹ്‌ലാനി നന്ദി രേഖപ്പെടുത്തി. ഒമാനിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സമൂഹത്തിന് തണലാകുന്നതിനുമുള്ള തങ്ങളുടെ സി.എസ്.ആർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മോഡേൺ എക്സ്ചേഞ്ച് മാനേജ്മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsmodern exchange
News Summary - Modern Exchange supports the Association for Early Intervention
Next Story