വാദി കബീർ ലുലുവിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: വാദികബീർ ലുലു ഹൈപ്പർമാർക്കറ്റിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു. ഫയർഫോഴ്സ് ജീവനക്കാർക്ക് ഒപ്പം ലുലു ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവരെ ഉൾക്കൊള്ളിച്ചുള്ള പരിപാടി ആർ.ഒ.പിയുടെ സഹകരണത്തോടെയാണ് നടത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന അവബോധം പകരുക ലക്ഷ്യമിട്ടായിരുന്നു മോക്ക്ഡ്രിൽ. ആദ്യം ജീവനക്കാരെ ഫയർ അലാറം ടീം, സെർച് ആൻഡ് റെസ്ക്യൂ ടീം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചു. ശേഷം, രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വിദഗ്ധർ വിശദീകരിച്ച് നൽകി.
രാവിലെ 8.24ഒാടെയാണ് ഫയർ അലാറം മുഴങ്ങിയത്. തുടർന്ന് മൂന്നര മിനിറ്റിനുള്ളിൽ ജീവനക്കാരെയും ഉപഭോക്താക്കളെയും ഒഴിപ്പിച്ചു. മൊത്തം 11 മിനിറ്റാണ് രക്ഷാപ്രവർത്തനത്തിന് എടുത്തത്. ഉപഭോക്താക്കൾക്ക് ഒപ്പം ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലുലു ഗ്രൂപ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
