Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​നാ​ധി​പ​ത്യ...

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​ക്കാ​യി വോ​ട്ട് സ​മാ​ഹ​രി​ക്കു​ക -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല

text_fields
bookmark_border
ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​ക്കാ​യി വോ​ട്ട് സ​മാ​ഹ​രി​ക്കു​ക -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല ഐ​ഡി​യ​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു

സ​ലാ​ല: ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വാ​സി​ക​ൾ വോ​ട്ട് സ​മാ​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഐ​ഡി​യ​ൽ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ഷ​ഫീ​ഖ് ഓ​ൺ​ലൈ​ൻ വ​ഴി സം​സാ​രി​ച്ചു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ എ​ൻ.​ഡി.​എ ഭ​ര​ണ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ-​ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്കും സാ​മൂ​ഹികനീ​തി​ക്കും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും ക​ന​ത്ത ആ​ഘാ​തം സം​ഭ​വി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ക​ബീ​ർ ക​ണ​മ​ല സ്വാ​ഗ​ത​വും വ​നി​താ കോഓ​ർ​ഡി​നേ​റ്റ​ർ ഷ​ഹ​നാ​സ് മു​സ​മ്മി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ത​സ്റി​ന ഗ​ഫൂ​ർ, ര​വീ​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര, സി​ദ്ദീ​ഖ് എ​ൻ.​പി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareLok Sabha Elections 2024
News Summary - Mobilize Votes for Democratic India - Pravasi Welfare Salalah
Next Story