Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗ​ശീ​ല​മു​ള്ള​വ​ർ ജാ​ഗ്ര​തൈ

text_fields
bookmark_border
വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗ​ശീ​ല​മു​ള്ള​വ​ർ ജാ​ഗ്ര​തൈ
cancel

മ​സ്​​ക​ത്ത്​: നി​ങ്ങ​ൾ വാ​ഹ​ന​മോ​ടി​ക്കു​േ​മ്പാ​ൾ പ​തി​വാ​യി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ശീ​ല​മാ​ക്കി​യ​വ​രാ​ണോ? മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം ഇ​ല​ക്​​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​തി​വാ​യു​ള്ള ഉ​പ​യോ​ഗം 300​ റി​യാ​ൽ വ​രെ പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. തു​ട​ർ​ച്ച​യാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ്​ 300​ റി​യാ​ൽ പി​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യെ​ന്നും ആ​ർ.​ഒ.​പി വ​ക്​​താ​വ്​ പ​റ​ഞ്ഞു. മൊ​ബൈ​ൽ​ഫോ​ണോ മ​റ്റേ​തെ​ങ്കി​ലും ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​മോ ഉ​പ​യോ​ഗി​ച്ച​തി​ന്​ ആ​ദ്യ​മാ​യി പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക്​ കു​റ​ഞ്ഞ പി​ഴ​യാ​യ 15 റി​യാ​ലാ​കും പി​ഴ ചു​മ​ത്തു​ക. ഇ​താ​ണ്​ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം. എ​ന്നാ​ൽ 60​ ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു ത​വ​ണ ​േഫാ​ൺ ഉ​പ​യോ​ഗ​ത്തി​ന്​ പി​ടി​ക്ക​പ്പെ​ട്ടാ​ൽ കേ​സ്​ കോ​ട​തി​യി​ലേ​ക്ക്​ കൈ​മാ​റും. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്തു ദി​വ​സം വ​രെ ത​ട​വോ 300 റി​യാ​ൽ വ​രെ പി​ഴ​യോ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ലൗ​ഡ്​​സ്​​പീ​ക്ക​റി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​രു കൈ​യി​ൽ ഹോ​ൾ​ഡ്​ ചെ​യ്​​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മെ​ല്ലാം ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ ഗ​താ​ഗ​ത നി​യ​മ​ത്തി​ലാ​ണ്​ ഇൗ ​ശി​ക്ഷാ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - mobile use
Next Story