മൊബൈൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ
text_fieldsമസ്കത്ത്: മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ മുസന്ദത്തുനിന്നും മറ്റൊരാളെ ദാഹിറ ഗവർണറേറ്റിൽനിന്നുമാണ് പിടികൂടിയത്.
ഖസബ് തുറമുഖത്തെ വാണിജ്യ ഡോക്കിൽനിന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ഗവർണറേറ്റിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഏഷ്യൻ രാജ്യക്കാരനെയാണ് മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടുന്നത്. മറ്റൊരു സംഭവത്തിൽ ഇബ്രി വിലായത്തിലെ മൂന്ന് കടകളിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിന് സ്വദേശി പൗരനെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടുന്നത്. ഇവർക്കെതിരായുള്ള നിയമ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

