മൊബൈല്‍ പേമെന്റ് ആപ് ‘ഗ്ലോബല്‍ പേ’ പുറത്തിറക്കി
text_fieldsഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ പുതിയ മൊബൈല്‍ പേമെന്റ് ആപ് 'ഗ്ലോബല്‍ പേ' ലോഞ്ചിങ് വാർത്ത സമ്മേളനത്തിൽനിന്ന്
മസ്കത്ത്: ഒമാനിലെ മുന്‍നിര ധനവിനിമയ സ്ഥാപനങ്ങളിലൊന്നായ ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ പുതിയ മൊബൈല്‍ പേമെന്റ് ആപ് 'ഗ്ലോബല്‍ പേ' ലോഞ്ച് ചെയ്തു. ടെക് മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ കോം വിവയുമായി ചേര്‍ന്നാണ് ‘ഗ്ലോബല്‍ പേ’ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. സുതാര്യവും ലളിതവും സുരക്ഷിതവുമായ മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷനാണ് ഗ്ലോബല്‍ പേ എന്ന് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് ചെയര്മാന് ശൈഖ് സുലൈമാന്‍ അബ്ദുല്‍ മാലിക് അല്‍ ഖലീലി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ആപ്ലിക്കേഷന്‍ വഴി ഒമാനിന് അകത്തും പുറത്തേക്കുമുള്ള പണമിടപാടുകള്‍ നടത്താന്‍ കഴിയും. 10 രാജ്യങ്ങളില്‍ ബാങ്കുകള്‍ വഴി നേരിട്ടും ലോകത്തെമ്പാടും അന്താരാഷ്ട്ര മണി ട്രാന്‍സ്ഫര്‍ ഓപറേറ്റര്‍മാര്‍ വഴിയും പണമയക്കാനും അവിടങ്ങളില്‍ നിന്നും ഒമാനിലേക്ക് പണം സ്വീകരിക്കാനും സാധിക്കും.
ഇതു കൂടാതെ മൊബൈല്‍ ബില്‍ പേമെന്റ് ഉള്‍പ്പെടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ എല്ലാ യൂട്ടിലിറ്റി പേമെന്റുകളും നടത്താം. ഇതിന് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമില്ല എന്നതും പ്രത്യേകതയാണ്.
വാണിജ്യ, കച്ചവട സ്ഥാപനങ്ങള്‍ക്ക് ക്യൂ ആര് വഴി പണം കൊടുക്കാനുള്ള സൗകര്യവും 'ഗ്ലോബല്‍ പേ’യില്‍ ലഭ്യമാണെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ ഇടപാടുകള്‍ നടത്താനാകുമെന്നതും ആപ്പിനെ വ്യത്യസ്തമാക്കുന്നു.
ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ ഒമാനിലെ 11 ഗവര്‍ണറേറ്റുകളിലായി പ്രവര്‍ത്തിക്കുന്ന 56 ശാഖകളിലും ഗ്ലോബല്‍ മണി എക്സ്ചേഞ്ചിന്റെ ഹെഡ് ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കിലും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍, സുല്‍ത്താനേറ്റിലെ മണി എക്സ്ചേഞ്ച് മേഖലയില്‍ ആദ്യമായി പെമെന്റ് സര്‍വിസ് പ്രൊവൈഡര്‍ (പി.എസ്.പി) ലൈസന്‍സ് നല്‍കിയിട്ടുള്ളത് ഗ്ലോബല്‍ മണി എക്സ്ചേഞ്ചിനാണെന്ന് മാനേജിങ് ഡയറക്ടര്‍ കെ.എസ് സുബ്രമണ്യം പറഞ്ഞു.
ജനറല്‍ മാനേജര്‍ സോനം ദോര്‍ജെ, കോംവിവ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ രാജേഷ് ചന്ദിരമണി, ഗ്ലോബല്‍ മണി സാമ്പത്തിക ഉപദേഷ്ടാവ് അഡ്വ. ആര് മധുസൂദനന്, കമ്പനി പ്രതിനിധികളായ ശൈഖ് അസാന് അബ്ദുല്‍ മാലിക് അല്‍ ഖലീലി, ശൈഖ് അഹ്മദ് അബ്ദുല്‍ മലിക് അല്‍ ഖലീലി, രോഹിത് നായര്‍, സിമ്രന്‍ജിത് സിങ്, കിംഗ്ശുക് ദേബനാത് തുടങ്ങിയവരും കൊം വിവ പ്രതിനിധികളായ രാജേഷ് ഫോണ്ടെകര്, സാദിഖ് പാഷ, നിതിന്‍ വ്യാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

