മൊബൈൽ കോവിഡ് പരിശോധന സംവിധാനവുമായി ആസ്റ്റർ അൽറഫ
text_fieldsമസ്കത്ത്: ജി.സി.സിയിലെയും ഒമാനിലെയും വലിയ ഹോസ്പിറ്റൽ ഗ്രൂപ്പുകളിലൊന്നായ ആസ്റ്റർ അൽറഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക് മൊബൈൽ കോവിഡ് പരിശോധന സംവിധാനം ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ആസ്റ്റർ വളൻറിയേഴ്സ് മൊബൈൽ മെഡിക്കൽ സർവിസസ് എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച മത്ര വിലായത്തിലുള്ള വിദേശ തൊഴിലാളികൾക്ക് കോവിഡ് പരിശോധനയും സൗജന്യ മെഡിക്കൽ കൺസൽേട്ടഷൻ സംവിധാനവും ലഭ്യമാക്കുകയാണ് സംവിധാനത്തിെൻറ ലക്ഷ്യമെന്ന് ആസ്റ്റർ അൽറഫ ഗ്രൂപ് പത്രക്കുറിപ്പിൽ അറിയിച്ചു. ആശുപത്രി സന്ദർശിക്കാതെതന്നെ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഡോക്ടർമാരുമായി പങ്കുവെക്കാൻ സാധിക്കും.
ഡോക്ടർ, നഴ്സ്, മെഡിക്കൽ അറ്റൻഡൻറ്, ഡ്രൈവർ എന്നിവർക്കു പുറമെ ആസ്റ്റർ വളൻറിയർമാരുമാണ് ബസിൽ ഉണ്ടാവുക. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കമുണ്ടായവരും ചുമയും പനിയുമൊക്കെ ഉള്ളവരുമാണ് മൊബൈൽ പരിശോധന സംവിധാനത്തിൽ എത്തുന്നത്. കോവിഡിനെതിരായ ഒമാൻ സർക്കാറിെൻറ പോരാട്ടത്തിനുള്ള പിന്തുണയായാണ് മൊബൈൽ പരിശോധന സംവിധാനമെന്ന് ആസ്റ്റർ അൽറഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക് ഒമാൻ സി.ഇ.ഒ ഡോ. അശുതോഷ് കുമാർ പാണ്ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
