എം.എൻ.എം.എ ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും കുടുംബ സംഗമവും
text_fieldsമറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തവർ
മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) ഒമാന്റെ നേതൃത്വത്തിൽ ഗാല അസൈബ ഗാർഡൻ ബിൽഡിങ് മൾട്ടി പർപ്പസ് ഹാളിൽ ഈദ്, വിഷു, ഈസ്റ്റർ, കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി മീറ്റിങ്ങും നടത്തി. പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറിയും പ്രസിഡന്റും വിശദീകരിച്ചു. വിഷു കൈനീട്ടവും ഉണ്ണിയപ്പവും പായസ പ്രസാദവും നൽകിയാണ് ചടങ്ങ് ആരംഭിച്ചത്. എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് പുതുതായി ഏഴ് മെമ്പർമാരെ ഉൾപ്പെടുത്തി. പുതിയ അംഗങ്ങൾക്കുവേണ്ടി രെജിസ്ട്രേഷൻ ക്യാമ്പയിനും ഏർപ്പെടുത്തി.
പുതിയ രക്ഷാധികാരിയായി ജയശങ്കറിനെ യോഗം തെരഞ്ഞെടുത്ത് പഴയ ഭരണസമിതി അതുപോലെ തുടരാനും യോഗം തീരുമാനിച്ചു. എം.എൻ.എം.എ യുടെ സ്ഥാപകമെമ്പറും മുൻകാല സെക്രട്ടറിയുമായ അജികുമാർ ദാമോദരനെ പൊന്നാട അണിയിച്ച് പ്രസിഡന്റ് അനിൽ കുമാർ ആദരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാജൻ വി കൊക്കുരി മുഖ്യ പ്രഭാഷണവും ആശംസകളും നേർന്നു. മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് ആശംസാപ്രസംഗം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും പാട്ടും ഡാൻസും ചടങ്ങ് ധന്യമാക്കി. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും ട്രഷറർ പിങ്കു അനിൽ കുമാർ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ജോയന്റ് ട്രഷറർ മനോജ് മേനോൻ മറ്റ് ഭരണ സമിതി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

