എം.എൻ.എം.എ രക്തദാന ക്യാമ്പ് നടത്തി
text_fieldsമറുനാട്ടിൽ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
മസ്കത്ത്: സാമൂഹ്യസേവനം, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന മറുനാട്ടിൽ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) ദേശീയദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. 60ഓളം ആളുകൾ പങ്കെടുത്തു.
പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി ജയൻ ഹരിപ്പാട്, ട്രഷർ പിങ്കു അനിൽ, രക്ഷാധികാരി ഫവാസ് കൊച്ചന്നൂർ എന്നിവർ നേതൃത്വം നൽകി.
31 പേർ രക്തവും ഒരാൾ േപ്ലറ്റ്ലറ്റും ദാനം ചെയ്തു. എം.എൻ.എം.എ എക്സിക്യൂട്ടിവ് അംഗങ്ങളും മറ്റു പ്രവർത്തകരും പങ്കെടുത്തു. ഒമാൻ ബ്ലഡ് ബാങ്ക് സർവിസസുമായി സഹകരിച്ചായിരുന്നു കാമ്പയിൻ ഒരുക്കിയിരുന്നത്.