എം.എം മജീദ് അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റായിരുന്ന എം.എം മജീദ് അനുസ്മരണവും പ്രാർത്ഥന സദസ്സും മസ്ക്കത്ത് കെ.എം.സി.സി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബറകയിലും ഇബ്രയിലും സംഘടിപ്പിച്ചു. ബറക തഖ്‌വ മദ്രസയിൽ നടന്ന പരിപാടിയിൽ ഇസ്ഹാഖ് മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് സലീം അടക്കാത്തോട് അധ്യക്ഷത വഹിച്ചു. ബറക ഏരിയ കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് വയനാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി നിസാർ പുന്നാട് അനുസ്മരണ പ്രഭാഷണം നടത്തി. ഭാരവാഹികളായ ആസിഫ് വള്ളിത്തോട്, റമീസ് ഇരിട്ടി, റുസൈൽ ഏരിയ ട്രഷറർ സമീർ ശിവപുരം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഫ്സൽ വിളക്കോട് സ്വാഗതവും ജോയിന്റ് സെക്രട്ടറി അജ്മൽ വളോര നന്ദിയും പറഞ്ഞു.
ഇബ്രയിൽ നടന്ന പരിപാടിയിൽ അമീർ അൻവരി പ്രാർഥന നടത്തി. വൈസ് പ്രസിഡന്റ് അസ്‌ലം പേരാവൂർ, തൻവീർ പുന്നാട്, സിയാദ് പേരാവൂർ, സവാദ് നടുവനാട് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

