Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമിഷൻ വിങ്​സ്​ ഒാഫ്​...

മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: കരുതലി​െൻറ ചിറകിലേറി റഫ്​നാസ്​ ഇന്ന്​ നാടണയും

text_fields
bookmark_border
മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ: കരുതലി​െൻറ ചിറകിലേറി റഫ്​നാസ്​ ഇന്ന്​ നാടണയും
cancel

മസ്​കത്ത്​: പിന്നിട്ട ആശങ്കയുടെ ദിനരാത്രങ്ങൾക്കൊടുവിൽ ആശ്വാസത്തി​​െൻറ നിറചിരിയിലാണ്​ റഫ്​നാസ്​. കോവിഡ്​ പ്രതിസന്ധിയിൽ കഴിഞ്ഞ മൂന്നുമാസമായി ഒമാനിൽ കുടുങ്ങിക്കിടന്ന തലശ്ശേരി സ്വദേശിയായ റഫ്​നാസ്​ വെള്ളിയാഴ്​ച പുലർച്ച ഏഴുമണിക്ക്​ കണ്ണൂരിലേക്കുള്ള ​െഎ.സി.എഫി​​െൻറ ചാർ​േട്ടഡ്​ വിമാനത്തിൽ നാടണയും. ഗൾഫ്​ മാധ്യമം-മീഡിയവൺ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ റഫ്​നാസിന്​ ടിക്കറ്റ്​ നൽകിയത്​. നാടണയാൻ വഴിയില്ലാത്തവർക്ക്​ തുണയാകാൻ ഒരുക്കിയ കരുതലി​​െൻറ ചിറകിലേറി ഒമാനിൽനിന്ന്​ നാടണയുന്ന 37ാമത്തെ യാത്രക്കാരനാണ്​ റഫ്​നാസ്​. കഴിഞ്ഞ ഡിസംബറിലാണ്​ റഫ്​നാസ്​ ​ജോലി തേടി ദുബൈയിൽ എത്തുന്നത്​. ദൈവാനുഗ്രഹമെന്നോണം ജനുവരിയിൽ തന്നെ ​െഎ.ടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ശരിയായതായി റഫ്​നാസ്​ പറയുന്നു. സൗദി അറേബ്യയിലേക്കായിരുന്നു പോസ്​റ്റിങ്​. 

സൗദിയിൽ പോകുന്നതിന്​ മുന്നോടിയായി മാർച്ചിൽ ഒരു മാസത്തെ ട്രെയ്​നിങ്ങിനാണ്​ മസ്​കത്തിലെത്തുന്നത്​. മാർച്ച്​ അവസാനം വന്നെത്തിയ അപ്രതീക്ഷിത ലോക്​ഡൗണിൽ റഫ്​നാസ്​ കുടുങ്ങി. കോവിഡ്​ പ്രതിസന്ധി മുൻനിർത്തി കമ്പനി പുതുതായി ജോലിക്ക്​ എടുത്തവരെയെല്ലാം പിരിച്ചുവിട്ടതോടെ വരുമാനപ്രതീക്ഷയും അടഞ്ഞു. തുടർന്ന്​ റുസൈലിലെ ബന്ധുവി​​െൻറ മുറിയിലായിരുന്നു താമസിച്ചിരുന്നത്​. എംബസിയിൽ രജിസ്​റ്റർ ചെയ്​ത്​ പലതവണ ​ബന്ധപ്പെട്ടിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ്​ ചാർ​േട്ടഡ്​ വിമാന സർവിസുകൾക്ക്​ ശ്രമിച്ചത്​. നാട്ടിലേക്ക്​ മടങ്ങാൻ വഴിയൊരുക്കിയ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷ​​െൻറ സഹായം ഒരിക്കലും മറക്കില്ലെന്ന്​ റഫ്​നാസ്​ പറഞ്ഞു. നാട്ടിലേക്ക്​ മടങ്ങാൻ വഴിയില്ലാത്തവർക്കായി സുമനസ്സുകളുടെ സഹായത്തോടെ ടിക്കറ്റ്​ ലഭ്യമാക്കുന്ന പദ്ധതിയാണ്​ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ. വിവിധ ഗൾഫ്​രാജ്യങ്ങളിൽനിന്നായി നൂറു കണക്കിനാളുകൾ പദ്ധതിക്ക്​ കീഴിൽ ഇതിനകം സ്വന്തം നാടുകളിൽ എത്തിക്കഴിഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmission wings of compassiuonrafnas
News Summary - mission wings of compassiuon-rafnas-oman-gulf news
Next Story