മിഷൻ വിങ്സ് ഒാഫ് കംപാഷൻ: പ്രവാസികളുടെ കൈപിടിക്കാൻ ബാബിൽ ഗ്രൂപ്പും; 15 ടിക്കറ്റുകൾ നൽകും
text_fieldsമസ്കത്ത്: മഹാമാരി വിതച്ച കെടുതിയിൽ നാടണയാൻ കഴിയാതെ ആശയറ്റ് നിൽക്കുന്ന പ്രവാസികൾക്ക് തുണയാകാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിൽ ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ബാബിൽ ഗ്രൂപ്പും പങ്കാളികളാകും. നാടണയാൻ ഏറ്റവും അർഹരായ 15 പേർക്കാണ് തങ്ങൾ ടിക്കറ്റ് നൽകുകയെന്ന് ബാബിൽ ഇൻറർനാഷനൽ എം.ഡി എസ്.എം. ബഷീർ പറഞ്ഞു. പ്രവാസി സമൂഹം സമാനതകളില്ലാത്ത പ്രയാസത്തിെൻറ നടുവിലാണ് ഇപ്പോഴുള്ളത്. പ്രയാസത്തിൽ അകപ്പെട്ടവർക്ക് കരുതലിെൻറ തണലൊരുക്കാൻ സാധ്യമാകുന്നവരെല്ലാം മുന്നോട്ടുവരേണ്ടതുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ എസ്.എം ബഷീർ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമാണ്. തളിപ്പറമ്പിൽ അദ്ദേഹം താമസിക്കുന്ന സ്ഥലത്തിെൻറ പേര് ഒമാൻ നഗർ എന്നാണ്. ഒമാൻ മസ്ജിദ് എന്ന പേരിൽ വിശാലമായ ഒരു പള്ളിയും വിപുലമായ സൗകര്യങ്ങളോടെയുള്ള കൺവെൻഷൻ സെൻററും പണികഴിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഒമാൻ മസ്ജിദിൽ നിന്ന് എല്ലാ വർഷവും ഏകദേശം ഇരുപത്തിയഞ്ചോളം ആളുകൾ ഖുർആൻ പൂർണമായി മനപാഠമാക്കി പുറത്തിറങ്ങുന്നുണ്ട്.
നാട്ടിലേക്ക് മടങ്ങാൻ എംബസികൾ അനുമതി നൽകിയിട്ടും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് സഹൃദയരുടെയും വ്യവസായ സമൂഹത്തിെൻറയും പിന്തുണയോടെ ടിക്കറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ. വിവിധ ജി.സി.സി രാജ്യങ്ങളിലായി നൂറ് കണക്കിന് ആളുകളാണ് ടിക്കറ്റുകൾ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഒമാനിൽ 00968 79138145 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
