Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടിക്കറ്റിന്​...

ടിക്കറ്റിന്​ വഴികാണാത്തവരെ നാട്ടിലെത്തിക്കാൻ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ

text_fields
bookmark_border
ടിക്കറ്റിന്​ വഴികാണാത്തവരെ നാട്ടിലെത്തിക്കാൻ മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ
cancel

മസ്​കത്ത്​: കാത്തുകാത്തിരുന്ന്​ വിമാനം അടുത്തെത്തിയപ്പോൾ  ആകാശം അകന്നുപോയി നെടുവീർപ്പിടുന്ന നൂറുകണക്കിന്​ മനുഷ്യരെ കാണുന്നില്ലേ നമുക്ക്​ ചുറ്റും? കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കിയവരുണ്ട്​ അക്കൂട്ടത്തിൽ, നല്ലൊരു ജീവിതം സ്വപ്​നം കണ്ട്​​ ഇവിടേക്ക്​ വന്ന്​ വഴിമുട്ടിപ്പോയവരുണ്ട്​, ഒരുകാലത്ത്​ ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി ഇന്ന്​ നോമ്പുതുറക്കാൻ സന്നദ്ധപ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്നവരുണ്ട്​. പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടികൾ കൈയിൽ വെച്ച്​,  ഇൗ പരീക്ഷണഘട്ടത്തിലും വിലപേശി കച്ചവടം നടത്തുന്ന ടിക്കറ്റ്​ സ്വന്തമാക്കുക എന്നത്​ ഇൗ മനുഷ്യരെ സംബന്ധിച്ച്​ തികച്ചും അചിന്തനീയമാണ്​. പക്ഷേ, നമ്മളിവിടെയുള്ളപ്പോൾ അവരെ വിധിക്ക്​ വിട്ടുകൊടുക്കാനോ, ആ കണ്ണുനീര്​ കണ്ടില്ലെന്നു നടിക്കാനോ ആവില്ല. കരളുകത്തുന്ന കാലത്തും കനിവി​​​െൻറ കുളിർമഴ പെയ്യിക്കാനാകുമെന്ന്​ പലകുറി തെളിയിച്ചവരാണ്​ നമ്മൾ.

 ജോലിയും ശമ്പളവും അനിശ്ചിതത്വത്തിൽ നിൽക്കു​േമ്പാഴും അയൽവാസിയുടെ പട്ടിണിക്ക്​ പരിഹാരം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടവർ. നമ്മളിനിയും മുന്നിട്ടിറങ്ങിയേ പറ്റു, നമുക്കേ അതിനു കഴിയു. ​കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിലേക്ക്​ മടങ്ങുവാനുള്ള ടിക്കറ്റ്​ എടുക്കുവാൻ തീരെ നിവൃത്തിയില്ലാത്ത മനുഷ്യരെ നാട്ടിലെത്തിക്കുന്ന ദൗത്യം പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പായ ഗൾഫ്​ മാധ്യമവും മീഡിയവണ്ണും മുന്നോട്ടുവെക്കുന്നു. നമ്മിൽ ഒാരോരുത്തരും വിചാരിച്ചാൽ നമുക്ക്​ ചുറ്റുമുള്ള ഒരുപാടുപേർക്ക്​ ഇൗ പൊരിവെയിൽക്കാലത്ത്​ തണൽവിരിച്ചു നൽകാനാവും.  നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശ്ശബ്​ദ സേവകരും ഗൾഫ്​മാധ്യമവും മീഡിയവണ്ണും ചേർന്ന്​ മുൻകാലങ്ങളിലും തണലൊരുക്കിയിട്ടുണ്ട്​ ഒരുപാട്​ പേർക്ക്​. ഇൗ നിർണായക ഘട്ടത്തിലും കാലം പ്രതീക്ഷയോടെ നോക്കുന്നുണ്ട്​ നമ്മെ, ഉത്തരം നൽകിയേ മതിയാവൂ. ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ ​ 00968 79138145 എന്ന നമ്പറിൽ വാട്ട്​സ്​ആപ്​​ ​െചയ്യുക, അല്ലെങ്കിൽ ഗൾഫ്​മാധ്യമം- മീഡിയവൺ പ്രവർത്തകരുമായി ബന്ധപ്പെടുക. 
 നമുക്ക്​ തെളിയിക്കണം, നമ്മൾ ഒരു തോറ്റ സമൂഹമല്ലെന്ന്​,ഇൗ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്ക​ല്ലെന്ന്​...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammediaonemission wings of compassion
News Summary - mission wings of campassion-oman-gulf news
Next Story