‘മിഷന് മാസിന്’; യാത്രാ സൗകര്യമൊരുക്കി ഐ.സി.എഫ് ഒമാന്‍
text_fieldsഐ.സി.എഫിന്റെ നേതൃത്വത്തിൽ മസ്കത്ത് വിമാനത്താവളത്തിൽ ഒരുക്കിയ സേവന പ്രവർത്തനങ്ങൾ
മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസുകള്‍ റദ്ദാക്കിയതു മൂലം യാത്ര മുടങ്ങിയ നിരവധിപേര്‍ക്ക് മറ്റു വിമാനങ്ങളില്‍ നാട്ടിലേക്കുള്ള യാത്രാസൗകര്യമൊരുക്കി ഐ.സി.എഫ് ഒമാന്‍. ടിക്കറ്റിന് പണമില്ലാതെ കുടുങ്ങിയവര്‍ക്ക് സലാം എയര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളില്‍ പുതിയ ടിക്കറ്റുകള്‍ ഐ.സി.എഫ് ഏര്‍പ്പെടുത്തി നല്കി. എയര്‍ ഇന്ത്യയില്‍നിന്ന് റീഫണ്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ക്ക് നിരവധി പേരെ സഹായിക്കുകയും ചെയ്തു.
ഒമാനിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സഹായങ്ങള്‍ ഉറപ്പുവരുത്തുന്നതിന് മസ്കത്ത് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ‘മിഷന് മാസിന്’ എന്ന പേരില്‍ ഐ.സി.എഫ് പ്രവര്‍ത്തിച്ചുവരുകയാണ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണവും താമസ സൗകര്യവുമൊരുക്കി യിരുന്നു. ഒമാന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വ്യാഴാഴ്ച രാവിലെ മുതലുള്ള വിമാനങ്ങളില്‍ നാട്ടിലേക്ക് പോകാനെത്തിയവരാണ് സര്‍വിസുകള്‍ മുടങ്ങിയത് മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയത്. സന്ദര്‍ശന വിസയില്‍ വന്ന് കാലാവധി തീര്‍ന്നവര്‍ ഉള്‍പ്പെടെ അത്യാവശ്യം നാട്ടില്‍ എത്തേണ്ടവരായ പത്തു പേര്‍ക്കാണ് ഐ.സി.എഫ് സൗജന്യ ടിക്കറ്റുകള്‍ നല്‍കിയത്. കേരളത്തിന് പുറമെ ബംഗളൂരു, മുംബൈ സെക്ടറുകളിലേക്ക് യാത്ര ചെയ്തവരും ഐ.സി.എഫ് ടിക്കറ്റ് ലഭിച്ചവരില്‍പെടും. ജാഫര്‍ ഓടത്തോട്, നിയാസ് ചെണ്ടയാട്, നിയാസ് കെ.അബു, യൂസഫ് ബയാര്‍, ഇര്‍ഷാദ് അദനി, മുസ്തഫ സഖാഫി, അഷ്റഫ് വടകര എന്നിവര്‍ ‘മിഷന് മാസിന്’ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

