മസ്കത്ത്: രാജ്യത്ത് കഴിഞ്ഞവർഷം ഒളിച്ചോടിയ തൊഴിലാളികളുടെ എണ്ണത്തിൽ വർധന. 63000ത്തിലധികം പേരാണ് കഴിഞ്ഞ വർഷം ഒളിച്ചോടിയവരുടെ പട്ടികയിൽ ഇടം നേടിയത്. 2015ൽ അറുപതിനായിരമായിരുന്നു ഇൗ വിഭാഗത്തിൽപെട്ടവരുടെ എണ്ണമെന്നും ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് കൂടുതൽ പേർ ഒളിച്ചോടിയത്, 16000 പേർ. വടക്കൻ ശർഖിയയിൽനിന്ന് എണ്ണായിരത്തിലധികം പേരും ഒളിച്ചോടി. ആർ.ഒ.പിയും മാനവ വിഭവശേഷി മന്ത്രാലയവും ചേർന്ന് വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലായി 15000ത്തിലധികം ഒളിച്ചോടിയ തൊഴിലാളികളെ കഴിഞ്ഞ വർഷം പിടികൂടി. പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ കൂടുതൽ പേരും. തൊഴിൽപരമായ അസംതൃപ്തിക്ക് ഒപ്പം പെെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹവുമാണ് തൊഴിലാളികളെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പലരും വൻതുക ഏജൻസിക്ക് നൽകിയാകും വിസ സംഘടിപ്പിക്കുക.
ഇവിടത്തെ ചെലവും നാട്ടിലേക്ക് അയക്കേണ്ട പണവുമെല്ലാം ചേർത്ത് കടക്കെണിയിൽ വീഴുന്ന സാഹചര്യവും ഒളിച്ചോടാൻ ഇവരെ പ്രേരിപ്പിക്കുന്നു. ഇങ്ങനെ തൊഴിലെടുക്കുന്ന പലരും സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളിലേക്ക് തിരിയുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അനധികൃത തൊഴിലാളികളെ തിരികെപോകാൻ പ്രേരിപ്പിക്കുന്നതിനായി 2015ൽ ഒമാൻ പൊതുമാപ്പ് ഏർപ്പെടുത്തിയിരുന്നു. താമസ, കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിഞ്ഞിരുന്ന 19,000 പേരാണ് പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാടണഞ്ഞത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 9:07 AM GMT Updated On
date_range 2017-12-02T09:29:59+05:30ഒളിച്ചോടുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വർധന
text_fieldsNext Story