മലയാളി യുവാവിനായി തിരച്ചിൽ ഉൗർജിതം
text_fieldsമസ്കത്ത്: കഴിഞ്ഞ ശനിയാഴ്ച മുതൽ ശിനാസിലെ താമസസ്ഥലത്തുനിന്ന് കാണാതായ തൃശൂർ വെള്ളറക്കാട് സ്വദേശി യൂസുഫിനായുള്ള തിരച്ചിൽ ഉൗർജിതമാക്കി. സുഹൃത്തുക്കളും സഹപ്രവർത്തകരും മലയാളി കൂട്ടായ്മകളുടെയും മറ്റും സഹകരണത്തോടെയാണ് അന്വേഷണം നടത്തുന്നത്.മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന യൂസുഫിനെ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് വിടാനിരുന്നതാണ്.
എന്നാൽ, വിമാനത്താവളത്തിൽ വെച്ച് സംശയം തോന്നിയ എമിഗ്രേഷൻ അധികൃതർ തിരിച്ചയച്ചു. തുടർന്ന് സൊഹാറിലെ ആശുപത്രിയിൽ ചികിത്സ തേടിയ യൂസുഫിനെ മരുന്ന് കഴിച്ച് അഞ്ചുദിവസത്തിന് ശേഷം നാട്ടിലേക്ക് വിടാനാണ് ഡോക്ടർ നിർദേശിച്ചത്. തുടർന്ന് മരുന്ന് കഴിച്ചുകൊണ്ടിരിക്കെയാണ് കാണാതാകുന്നത്. ആറുമാസം മുമ്പാണ് ശിനാസ് സൂര് ബലൂഷില് ജുമാ മസ്ജിദിന് എതിര്‍വശത്തെ ഹോട്ടലില്‍ ഇദ്ദേഹം ജോലിക്കെത്തിയത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 90451025, 92876199 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
