താഖാ തീരത്ത് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ താഖാ തീരത്ത് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെ നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെയാണ് ഖോർ റോറിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്. സി.ഡി.എ.എയിലെ രക്ഷാപ്രവർത്തകർ, റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി), റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (ആർ.എ.എഫ്.ഒ), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ ഏകോപനത്തോടെയായിരുന്നു പരിശോധന.
സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന ബോട്ട് തിരമാലകളിൽപെട്ട് ചൊവ്വാഴ്ചയാണ് മറിയുന്നത്. ഇതിൽ ഒരാൾ സാഹസികമായി നീന്തി കരക്കെത്തുകയായിരുന്നു. ഇദ്ദേഹത്തിന് താഖാ ആശുപത്രിയിൽ പിന്നീട് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഗവർണറേറ്റിലെ എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന സമയത്ത് ജാഗ്രത പാലിക്കണമെന്ന് സി.ഡി.എ ആവശ്യപ്പെട്ടു. പ്രതിരോധ നടപടികളും സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

