‘മിസ്കേ മദീന’ ബൗഷർ സുന്നി സെന്റർ മീലാദ് കാമ്പയിൻ സമാപിച്ചു
text_fieldsബൗഷർ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് കാമ്പയിന്റെ സമാപന സംഗമം
ബൗഷർ: ‘തിരുനബി: സ്നേഹം, സമത്വം, സഹിഷ്ണുത’ എന്ന പ്രമേയത്തിൽ ബൗഷർ സുന്നി സെന്റർ (സമസ്ത ഇസ്ലാമിക് സെന്റർ) ഒരുമാസക്കാലമായി നടത്തിവന്നിരുന്ന മീലാദ് കാമ്പയിന്റെ സമാപന സംഗമം റുസൈൽ അൽ മകാരിം ഹാളിൽ നടന്നു. മദ്റസ പ്രിൻസിപ്പൽ ഉസ്താദ് ആശിഖുൽ ഹാദി വാഫിയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച സദസ്സ് സയ്യിദ് ശംസുദ്ദീൻ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്തു.
ജലീൽ ഹാജി അധ്യക്ഷത വഹിച്ചു. മോയിൻ ഫൈസി പ്രമേയപ്രഭാഷണം നടത്തി. മജീദ് ഉസ്താദ്, അബ്ദുസ്സലാം അസ്ലമി, അലി മൗലവി, റസാഖ് തുടങ്ങിയവർ പ്രകീർത്തന മജ്ലിസിനു നേതൃത്വം നൽകി. മദ്റസ പ്രിൻസിപ്പൽ സെന്ററിന്റെ വിവിധ പരിപാടികളെക്കുറിച്ചും വളർച്ചയെക്കുറിച്ചും വിശദീകരിച്ചു. ആസിഫലി സ്വാഗതവും യൂസുഫ് നന്ദിയും പറഞ്ഞു. ബി.എസ്.സി സെക്രട്ടറി ശുക്കൂർ ഹാജി, ട്രഷറർ ഷൈജൽ മുഹമ്മദ്, വർക്കിങ് പ്രസിഡൻറ്റ് ശാകിർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വി.ടി. അബ്ദു റഹ്മാൻ, ഹമീദ് ഹാജി, ഷാജുദ്ദീൻ, മുഹമ്മദ് കാക്കൂൽ, റഫീഖ് സാഹിബ് എന്നിവർ സംസാരിച്ചു. സാജിദ് ഫൈസി, സുബൈർ ഫൈസി,മുജീബ്, മുഹമ്മദ് തിരുവത, ഫൈസൽ, അൻശജ് എന്നിവർ സംബന്ധിച്ചു.

