പ്രവാചകാധ്യാപനങ്ങൾ ദുർവ്യാഖ്യാനിക്കുന്നത് അപകടകരം- നജീബ് മൗലവി
text_fieldsമസ്കത്ത്: തിരുചര്യ മുറുകെപ്പിടിച്ചും പ്രവാചക ജീവിതം വ്യക്തമായി ജീവിതത്തിലൂടെ കാണിച്ചു തന്ന അവിടുത്തെ അനുചരന്മാരുടെ ജീവിതരീതി മനസ്സിലാക്കിയും തിരുനബിയെ സ്നേഹിച്ചാൽ ആനുകാലിക സമസ്യകൾക്ക് പരിഹാരം ലഭിക്കുമെന്ന് നജീബ് മൗലവി അഭിപ്രായപ്പെട്ടു.
ഐ.സി.എസ് മസ്കത്ത് ഘടകവും അൽ ഖൂദ് തഅ്ലീമുൽ ഖുർആൻ മദ്റസ സി.എം സെന്ററും സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആനുകാലിക വിഷയങ്ങളിൽ പലതിലും പ്രവാചകാധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിന്റെ അപകടങ്ങളാണ് പല തെറ്റിദ്ധാരണകൾക്കും വഴി വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ സയ്യിദ് എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്തു.
റഹീം വറ്റല്ലൂർ, അശ്റഫ് നാദാപുരം, മുഹമ്മദ് വാണിമേൽ, സുലൈമാൻ ലംകി എന്നിവർ സംസാരിച്ചു. മദ്റസ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു. മദ്റസാ വിദ്യാർഥികളും അജ് വാദഫ് സംഘവും അവതരിപ്പിച്ച ദഫ് പ്രോഗ്രാം ശ്രദ്ധേയമായി. പൊതു പരീക്ഷ വിജയി കൾക്കുള്ള സർട്ടിഫിക്കറ്റ് നജീബ് മൗലവി വിതരണം ചെയ്തു. അബൂബക്കർ ഒമ്പത് കണ്ടം അധ്യക്ഷത വഹിച്ചു.
യൂനുസ് വഹബി വല കെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു. അശ്റഫ് പൊയ്ക്കര, അശ്റഫ് പുത്തലത്ത്, സാജിദ് കകംവള്ളി, വി.വി. അബ്ദുല്ല, മുഹമ്മദ് ചാത്തോത്ത്, റഫീഖ് മുസ്ലിയാർ വയനാട്, ഹുസൈൻ സഖാഫി അബൂബക്കർ പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.