മിസ്ബാഹ് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമിസ്ബാഹ്
സലാല: അപകടത്തിൽ മരിച്ച മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മിസ്ബാഹ് റഷീദ് അനുശോചന യോഗവും മയ്യിത്ത് നമസ്കാരവും സലാലയിൽ നടന്നു. ഐ.എം.ഐ സലാല ഐ.എം.ഐ ഹാളിൽ നടത്തിയ പരിപാടിയിൽ മിസ്ബാഹിന്റെ സഹപാഠികളും അധ്യാപകരുമായ നിരവധിപേർ പങ്കെടുത്തു. സലാല ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയും കോഴിക്കോട് ലോ കോളജിലെ നിയമ വിദ്യാർഥിയുമായിരുന്നു മിസ്ബാഹ്. ജൂലൈ 23ന് ചേറ്റുവ പാലത്തിലുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്ന യാസ്മിൻ ടീച്ചറുടെയും സലാലയിലെ ഗസ്സാനി സ്പോർട്സ് ജീവനക്കാരനായിരുന്ന അബ്ദുറഷീദിന്റെയും മകനാണ്. മിസ്അബ്, ബാസിമ എന്നിവർ സഹോദരങ്ങളാണ്. ദീർഘകാലമായി സലാലയിലുണ്ടായിരുന്ന ഇവരുടെ കുടുംബം ഈയിടെയാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. മിസ്ബാഹിന്റെ മാതൃസഹോദരീ ഭർത്താവായ മുസ്തഫ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഐ.എം.ഐ പ്രസിഡന്റ് ജി. സലിം സേട്ട്, ഇന്ത്യൻ സ്കൂൾ അധ്യാപകൻ കെ. ഷൗക്കത്തലി മാസ്റ്റർ, കെ.എ സലാഹുദ്ദീൻ, കെ. അശ്റഫ് മൗലവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

