Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സലാലക്ക് സമീപം സദയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സദ വിലായത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമാൻ സമയം 9.57-നാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഭൂമിക്കടിയിൽ വെറും രണ്ടു കിലോമീറ്റർ മാത്രം ആഴത്തിലാണ് ഉണ്ടായതെന്ന് ഇ.എം.സി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. സലാല നഗരത്തിൽ നിന്നും ഏകദേശം 133 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേരിയ തീവ്രത മാത്രമായിരുന്നതിനാൽ നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

