തൊഴിൽസുരക്ഷയും അവകാശങ്ങളും; ദാഹിറയിൽ ബോധവത്കരണവുമായി മന്ത്രാലയം
text_fieldsമസ്കത്ത്: തൊഴിൽ സുരക്ഷയും അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് തൊഴിൽമന്ത്രാലയം ദാഹിറയിൽ നൂറിലധികം ബോധവത്കരണ സന്ദർശനങ്ങൾ നടത്തി. ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ലേബർ മുഖേന ജൂണിലാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ബോധവത്കരണ സന്ദർശനങ്ങൾ സംഘടിപ്പിച്ചത്.
തൊഴിലുടമകളെയും ജീവനക്കാരെയും അവകാശങ്ങളെയും കടമകളെയുംകുറിച്ച് ബോധവത്കരിക്കുന്നതിലൂടെ മികച്ച തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സന്ദർശനങ്ങൾ. തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും, ചൂടിന്റെ സമ്മർദവുമായി ബന്ധപ്പെട്ട അപകടസാധ്യത എന്നിവയിലായിരുന്നു പ്രധാന ശ്രദ്ധ.
ആകെ 102 സന്ദർശനങ്ങളിലൂടെ 2135 വ്യക്തികൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരസ്പര ഉത്തരവാദിത്തങ്ങൾ എടുത്തുകാണിക്കുന്നതിനും ദേശീയ തൊഴിൽചട്ടങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി സന്ദർശനങ്ങൾ മാറി. തൊഴിൽ മന്ത്രാലയം അധികൃതർ ദാഹിറയിൽ ബോധവത്കരണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

