Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ മന്ത്രിസഭ...

സുൽത്താൻ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു

text_fields
bookmark_border
സുൽത്താൻ മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ചു
cancel
camera_alt?????? ??????????????? ??????????? ????????? ???? ?????????? ???????????? ???????????? ??????????????????

മ​സ്​​ക​ത്ത്​: ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ​ ബി​ൻ സെ​യ്​​ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ​ത​ട​ക്കം വി​വി​ധ വി​ഷ​യ​ ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു. വി​ജ​യ​ക​ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ലും വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക്​ ന​ൽ​കു​ന്ന പി​ന്തു​ണ​യി​ലും വ​രു​മാ​ന സ്രോ​ത​സ്സു​ക​ളു​ടെ വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത കൈ​വ​രി​ക്കാ​നു​ള്ള സ​ർ​ക്കാ​റി​​െൻറ ശ്ര​മ​ങ്ങ​ളി​ലും സു​ൽ​ത്താ​ൻ തൃ​പ്​​തി അ​റി​യി​ച്ചു.

മേ​ഖ​ല​യി​ലെ​യും അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച​ചെ​യ്​​തു. പ​ര​സ്​​പ​ര​മു​ള്ള മ​ന​സ്സി​ലാ​ക്ക​ലു​ക​ളി​ലൂ​ടെ​യും നി​ർ​മാ​ണാ​ത്മ​ക​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും രാ​ഷ്​​ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ്​ ഒ​മാ​​െൻറ താ​ൽ​പ​ര്യ​മെ​ന്ന്​ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. സു​ര​ക്ഷി​ത​വും ഭ​ദ്ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു നീ​ങ്ങാ​ൻ ഇ​ത്​ ആ​വ​ശ്യ​മാ​ണ്. മേ​ഖ​ല​യി​ൽ ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളി​ലും സു​ൽ​ത്താ​ൻ ശു​ഭാ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ന മി​ക​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ ന​ൽ​കി.

പു​തി​യ മ​ന്ത്രി​മാ​ർ പ്ര​തി​ജ്ഞ​യെ​ടു​ത്തു
മ​സ്​​ക​ത്ത്​: പു​തി​യ മ​ന്ത്രി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്​​ഞ ച​ട​ങ്ങ്​ ന​ട​ന്നു. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ മു​ന്നി​ലാ​ണ്​ പ്ര​തി​ജ്​​ഞ​യെ​ടു​ത്ത​ത്. സാ​േ​ങ്ക​തി​ക-​ആ​ശ​യ​വി​നി​മ​യ മ​ന്ത്രി എ​ൻ​ജി​നീ​യ​ർ അ​സ്സ ബി​ൻ​ത്​ സു​ലൈ​മാ​ൻ ബി​ൻ സെ​യ്​​ത്​ അ​ൽ ഇ​സ്​​മാ​ഇൗ​ലി​യ, ആ​ർ​ട്​​സ്​ അ​ഫ​യേ​ഴ്​​സ്​ മ​ന്ത്രി ഡോ. ​സു​ആ​ദ്​ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി അ​ൽ ല​വാ​ത്തി​യ, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ നാ​സ​ർ ബി​ൻ ഖാ​മി​സ്​ ബി​ൻ അ​ലി അ​ൽ ജ​ഷ്​​മി, മു​സ​ന്ദം ഗ​വ​ർ​ണ​റും മി​നി​സ്​​റ്റ​ർ ഒാ​ഫ്​ സ്​​റ്റേ​റ്റു​മാ​യ സ​യ്യി​ദ്​ ഇ​ബ്രാ​ഹീം ബി​ൻ സെ​യ്​​ത്​ അ​ൽ ബു​സൈ​ദി, മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ ഇ​സ്സാം ബി​ൻ സൗ​ദ്​ ബി​ൻ ഹാ​രി​ബ്​ അ​ൽ സ​ദ്​​ജാ​ലി, പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ നാ​സ​ർ ബി​ൻ ഖാ​മി​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​വാ​യി എ​ന്നി​വ​രാ​ണ്​ പ്ര​തി​ജ്​​ഞ ചൊ​ല്ലി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsministry
News Summary - ministry-oman-gulfnews
Next Story