ദാഖിലിയയിൽ പരിശോധനയുമായി തൊഴിൽ മന്ത്രാലയം
text_fieldsദാഖിലിയ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം അധികൃതർ
പരിശോധന നടത്തുന്നു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ പരിശോധനയുമായി തൊഴിൽ മന്ത്രാലയം. വർക്ക് ഷോപ്പുകൾ മുതൽ വാണിജ്യ, വ്യവസായിക സൈറ്റുകൾ വരെയുള്ള സ്വകാര്യ മേഖലയിലെ 62 കേന്ദ്രങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.
തൊഴിൽ മന്ത്രാലയത്തിന് കീഴിലെ ദാഖിലിയയിലുള്ള ലേബർ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ സെപ്റ്റംബർ 28നും ഒക്ടോബർ മൂന്നിനും ഇടയിൽ കൺസ്ട്രക്ഷൻ മേഖലകളിലെ വിവിധ സ്വകാര്യ മേഖലയിലായിരുന്നു പരിശോധന നടത്തിയിരുന്നത്. നിയമപ്രകാരമുള്ള അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

