സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം
text_fieldsതൊഴിൽ മന്ത്രാലയം അധികൃതർ തെക്കൻ ശഖിയ ഗവർണറേറ്റിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തുന്നു
മസ്കത്ത്: തെക്കൻ ശഖിയ ഗവർണറേറ്റിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ബോധവത്കരണവുമായി തൊഴിൽ മന്ത്രാലയം അധികൃതർ. ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ലേബർ ആണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിരവധി ഫീൽഡ് സന്ദർശനങ്ങൾ നടത്തിയത്. തൊഴിൽ നിയമത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, തൊഴിൽ സുരക്ഷയും ആരോഗ്യ നടപടികളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ജോലിസ്ഥലത്തെ ചൂടിന്റെ സമ്മർദവുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ പരിഹരിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഗവർണറേറ്റിലുടനീളമുള്ള 81 സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 90 ബോധവത്കരണ സന്ദർശനങ്ങൾ നടത്തി. ഇത് 304 തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെട്ടു. സുരക്ഷിതവും അനുസരണയുള്ളതും ഉൽപാദനക്ഷമവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ് ഉടമകളെയും ജീവനക്കാരെയും ലക്ഷ്യമിട്ടാണ് കാമ്പയിൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

