ഉച്ച വിശ്രമ നിയമം ഒന്നു മുതൽ ‘സുരക്ഷിത വേനൽക്കാല’ കാമ്പയിനുമായി തൊഴിൽ മന്ത്രാലയം
text_fieldsതൊഴിൽ മന്ത്രാലയം അധികൃതർ ബോധവത്കരണ കാമ്പയിൻ നടത്തുന്നു
മസ്കത്ത്: അടുത്തമാസം ഒന്നു മുതൽ നടപ്പാക്കിനിരിക്കുന്ന ഉച്ച വിശ്രമവേളയുമായി ബന്ധപ്പെട്ട് പ്രചാരണ കാമ്പയിന് തൊഴിൽ മന്ത്രാലയം തുടക്കം കുറിച്ചു.ചൂട് ഉയരുന്ന സഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന പുറം ജോലിക്കാരെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും അബോധം വളർത്തുകയാണ് ‘സുരക്ഷിത വേനൽക്കാലം’ കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെ കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കുന്നതില്‍ ക്യാമ്പയിന് ശ്രദ്ധ കേന്ദ്രീകരിക്കുകയും ഉച്ച സമയത്തെ ജോലി നിര്‍ത്തിവെക്കുന്നതിന് ചട്ടങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജൂൺ ഒന്നു മുതലാണ് ഉച്ച വിശ്രമവേള പ്രാബല്യത്തിൽ വരിക.
തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ജൂൺ മുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥാരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യഹാന അവധി നൽകുന്നത്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ടു ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

