Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖരീഫിനിടെ കൊതുകിനെ സൂക്ഷിച്ചോളൂ..; ഖരീഫ് സന്ദർശകർക്ക് മുന്നറിയിപ്പുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
സലാല: ഖരീഫ് സീസൺ ആസ്വദിക്കാൻ ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ കൊതുകിൽനിന്ന് രക്ഷ നേടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. ദോഫാർ ഖരീഫ് സീസണിന്റെ പ്രത്യേകതകളായ തണുത്ത കാലാവസ്ഥയും, മൂടൽമഞ്ഞും, ചാറ്റൽമഴയും ആസ്വദിക്കുമ്പോൾ തന്നെ, ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന കൊതുകുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കേണ്ട കാര്യം മറക്കരുതെന്ന് മന്ത്രാലയം ആരോഗ്യ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
ശരീരം പൂർണമായി മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, മോസ്കിറ്റോ റിപ്പല്ലന്റുകൾ ഉപയോഗിക്കുക, എന്തെങ്കിലും അസ്വാഭാവികമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽതന്നെ മെഡിക്കൽ സഹായം തേടുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

