Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭക്ഷ്യ സുരക്ഷക്കായി...

ഭക്ഷ്യ സുരക്ഷക്കായി പൊതുനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഭക്ഷ്യ സുരക്ഷക്കായി പൊതുനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
cancel

മസ്കത്ത്: ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഭക്ഷണം സുരക്ഷിതമല്ലെന്ന സൂചനകൾ ഒരു കാരണവശാലും അവഗണിക്കരുത്. ഏതെങ്കിലും ഭക്ഷണസാധനങ്ങളിൽ മലിനീകരണമോ കേടുപാടുകളോ സംശയിക്കുന്നുവെങ്കിൽ അത് കഴിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യരുത്. അത്തരം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെങ്കിൽ അത് പരിശോധനക്കായോ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനായോ സൂക്ഷിച്ചുവെക്കണം. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.

സുരക്ഷിതമല്ലാത്ത ഉൽപന്നങ്ങളെക്കുറിച്ചോ ഭക്ഷ്യസുരക്ഷാ ലംഘനങ്ങളെക്കുറിച്ചോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരത്തിൽ റിപ്പോട്ട് ചെയ്യപ്പെടുന്നത് ഉൽപന്നങ്ങൾ വേഗത്തിൽ പരിശോധിക്കാനും വിപണിയിൽ നിന്ന് പിൻവലിക്കുന്നതിനും സഹായിക്കും. ഭക്ഷണം സൂക്ഷിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പാലിക്കേണ്ട അടിസ്ഥാന മുൻകരുതലുകളെ കുറിച്ചും മന്ത്രാലയം ഓർമിപ്പിച്ചു. പെട്ടെന്ന് കേടാകുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കുക. ഭക്ഷണം കൂടുതൽ സമയം ഫ്രിഡ്ജിന് പുറത്ത് വെക്കരുത്. വൃത്തിയുള്ളതും വായു കടക്കാത്തതുമായ പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുക. നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കാൻ മുൻഗണന നൽകുക. പച്ചക്കറികളും ഇറച്ചിയും സുരക്ഷിതമായി കൈകാര്യം ചെയ്യുക. ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിന് മുൻപായി എക്സ്പയറി ഡേറ്റ്, ഉൽപ്പന്നത്തിന്റെ ഉറവിടം, സൂക്ഷിക്കേണ്ട രീതികൾ, ചേരുവകൾ, ഉപയോഗിക്കേണ്ട വിധം എന്നിവ കൃത്യമായി പരിശോധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food Safetyministry of healthOman
News Summary - Ministry of Health issues general guidelines for food safety
Next Story