പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥർ ജോർഡനിൽ
text_fieldsപ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി അമ്മാനിൽ ജോർഡൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ആർമി ചീഫ് മേജർ ജനറൽ യൂസഫ് അഹമ്മദ് അൽ
ഹുനൈത്തിയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി അമ്മാനിൽ ജോർഡൻ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ആർമി ചീഫ് മേജർ ജനറൽ യൂസഫ് അഹമ്മദ് അൽ ഹുനൈത്തിയുമായി കൂടിക്കാഴ്ച നടത്തി.
ജോർഡനിൽ നടന്ന സോഫെക്സ് 2024 എക്സിബിഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അൽ സാബിയും പ്രതിനിധി സംഘവും. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ താൽപര്യമുള്ള നിരവധി സൈനിക കാര്യങ്ങൾ ചർച്ച ചെയ്തു. ജോർഡനിലെ ഒമാൻ അംബാസഡറും ഇരുവശത്തുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

