സഹകരണ സാധ്യതകൾ ചർച്ച ചെയ്ത് കൃഷി മന്ത്രാലയവും അന്താരാഷ്ട്ര ഈത്തപ്പഴ കൗൺസിലും
text_fieldsഅന്താരാഷ്ട്ര ഈത്തപ്പഴ കൗൺസിൽ പ്രതിനിധിയുമായി ഒമാൻ കൃഷി മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി ചർച്ച
നടത്തുന്നു
മസ്കത്ത്: ഒമാനിലെ ഈത്തപ്പഴ കൃഷി, വിപണനം എന്നിവ വിപുലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഈത്തപ്പഴ കൗൺസിൽ പ്രതിനിധികളുമായി ഒമാൻ ചർച്ച നടത്തി. കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രിയായ ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയും അന്താരാഷ്ട്ര ഈന്തപ്പഴ കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സാറ ബന്ദർ അൽ സൗദിയും തമ്മിലാണ് ചർച്ച നടത്തിയത്. അന്താരാഷ്ട്ര ഈന്തപ്പഴ കൗൺസിൽ പ്രതിനിധി സംഘവും മസ്കത്തിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക വികസനത്തിലും ഈത്തപ്പഴ മേഖലയുടെ പങ്കും തന്ത്രപ്രാധാന്യവും മുൻനിർത്തിയാണ് അന്താരാഷ്ട്ര ഈന്തപ്പഴ കൗൺസിലുമായി സഹകരണം വികസിപ്പിക്കാവുന്ന വിവിധ മേഖലകൾ യോഗത്തിൽ പരിശോധിച്ചത്. ഈ സുപ്രധാന മേഖലയിലെ വളർച്ചക്ക് കൗൺസിലിന്റെ വിദഗ്ധ പരിജ്ഞാനം പ്രയോജനപ്പെടുത്തുന്നതിന്റെ ആവശ്യകതയും പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കുകയും സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ സഹകരണം ശക്തിപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും യോഗത്തിൽ വീണ്ടും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

