മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും കർശന നിർദേശവുമായി മന്ത്രാലയം
text_fieldsമസ്കത്ത്: നിലവിലെ പ്രാദേശിക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, പ്രാദേശികവും പ്രാദേശികവുമായ സംഭവവികാസങ്ങളെക്കുറിച്ച് വാർത്തകൾ നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് വാർത്താമാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും വാർത്താ വിതരണ മന്ത്രാലയം കർശന നിർദേശം നൽകി. ദേശീയ താൽപര്യം മുൻനിർത്തി വാർത്തകളും വിവരങ്ങളും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വാർത്തകളിൽ പരിഭ്രാന്തിയുണ്ടാക്കുന്നതോ പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതോ ആയ രീതിയിലുള്ള ഉള്ളടക്കങ്ങൾ നൽകരുത്. കൃത്യതയുള്ളതും ശാന്തവുമായ രീതിയിൽ മാത്രം റിപ്പോർട്ടിങ് നടത്താൻ മന്ത്രാലയം നിർദേശിച്ചു.
സൈനിക കേന്ദ്രങ്ങളുടെയോ സുരക്ഷാ ഉപകരണങ്ങളുടെയോ ചിത്രങ്ങളോ വിഡിയോകളോ പകർത്തരുത്. സൈനികവും സുരക്ഷാസംബന്ധിതവുമായ കേന്ദ്രങ്ങളുടെയും ഉപകരണങ്ങളുടെയും ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വിശ്വാസ്യതയില്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. എല്ലാവരും ദേശീയ ഉത്തരവാദിത്തം പാലിക്കണമെന്നും സുരക്ഷയും പൊതുശാന്തിയും ഉറപ്പാക്കുന്നതിനായി പൗരന്മാർ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

