പി.കെ. ശ്രീമതി ടീച്ചർ എംപിക്ക് ഒമാന്‍ പി.സി.എഫ് നിവേദനം നല്കി
text_fieldsമസ്കത്ത്: വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുക, നോര്‍ക്ക, പ്രവാസി വെല്‍ഫെയര്‍ ഫോറം ഓഫിസുകള്‍ അതത് എംബസികളില്‍ ആരംഭിക്കുക, പ്രവാസി ഇന്ത്യക്കാരുടെ അതത് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പാർലമെൻറിന് അകത്തും പുറത്തും ഉന്നയിക്കണമെന്നാവശ്യപ്പെട്ട് പി.കെ. ശ്രീമതി ടീച്ചർ എം.പിക്ക് ഒമാന്‍ പി.സി.എഫ് ഭാരവാഹികള്‍ നിവേദനം സമര്‍പ്പിച്ചു. പി.സി.എഫ് ഒമാന്‍ പ്രസിഡൻറ് അഡ്വ. മീരാന്‍ മാവൂടി, ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ മണ്ണഞ്ചേരി, വൈസ് പ്രസിഡൻറ് റൂഷിദ് അമീർ, അന്‍സില്‍ സലാം, അലാവുദ്ദീന്‍, നഫീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
