മസ്കത്തിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തി
text_fieldsമസ്കത്ത്: തലസ്ഥാന നഗരമായ മസ്കത്തിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചക്ക് 2.43ന് ആണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസ്‌കത്തിൽനിന്ന് ഏകദേശം മൂന്ന് കിലോ മീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
റൂവി, വാദി കബീർ, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാർക്കും ചലനം അനുഭവപ്പെട്ടതായി പരിസരവാസികളും താമസക്കാരും പറഞ്ഞു. പെട്ടെന്നുള്ള ചലനത്തിൽ പരിഭ്രാന്തരായ പലരും ഭയന്ന് വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും പുറത്തേക്ക് ഓടി. ആളപായങ്ങളും മറ്റും ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ നവംബർ 24ന് അമീറാത്ത് വിലായത്തിൽ റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. മസ്കത്ത്, മത്ര, വാദി കബീർ, സിദാബ് എന്നീ വിലായത്തുകളിലും ഇതിന്റെ ചലനം അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

