ആഗോള പ്രതിസന്ധികൾക്കിടയിലും 20 ശതമാനം വളർച്ചയുമായി ‘മിലാനോ ബൈ ഡാന്യൂബ്'
text_fieldsമസ്‌കത്ത്: ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും നിലനിൽക്കുമ്പോഴും ബിസിനസിൽ 20 ശതമാനം വളർച്ച രേഖപ്പെടുത്തി ‘മിലാനോ ബൈ ഡാന്യൂബ്'. നിലവിലെ ആഗോള സാഹചര്യം കണക്കിലെടുക്കുമ്പോൾ വിതരണ ശൃംഖലയെ ഇനിമുതൽ ബിസിനസിന്റെ പിന്നണി പ്രവർത്തനമായി കാണാനാകില്ലെന്നും അത് ബിസിനസിന്റെ തന്ത്രപ്രധാനമായ ഭാഗമായി മാറിയെന്നും ഡാന്യൂബ് ഗ്രൂപ്പ് വൈസ് ചെയർമാൻ അനീസ് സാജൻ പറഞ്ഞു.
ഷിപ്പിങ് ചാനലുകൾ മാറുകയും ചെലവുകൾ പെട്ടെന്ന് വർധിക്കുകയും ചെയ്യുന്ന സാഹചര്യം നേരിടാൻ കമ്പനി നേരിട്ടുള്ള വിതരണ മാതൃകയിലേക്ക് കൂടുതൽ ഫോക്കസ് ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒമാനിലെ 500-ലധികം വ്യാപാരികളെയും ബിസിനസ് പങ്കാളികളെയും പങ്കെടുപ്പിച്ച് ‘മിലാനോ ബൈ ഡാന്യൂബ്’ മസ്‌കത്തിലെ ഹിൽട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ടയ്നർ നിരക്കുകൾ 1,000 ഡോളറിൽ നിന്ന് പത്തിരട്ടിയായി ഉയർന്നിട്ടും കമ്പനി ഇറക്കുമതി നിർത്തുകയോ ഉപഭോക്താക്കൾക്ക് നൽകിയ ഉറപ്പുകളിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഡയറക്ടർ സാഹിൽ സാജൻ പറഞ്ഞു. പലരും ബിസിനസ് ചുരുക്കാൻ ശ്രമിച്ചപ്പോൾ, മിലാനോ നിക്ഷേപം തുടരുകയും വിപണി വിഹിതം വർധിപ്പിക്കുകയും ചെയ്തു.
കോവിഡ് കാലത്തെപ്പോലെ പ്രതിസന്ധികളെ അവസരമാക്കി മാറ്റിയതു വഴി ഇക്കാലയളവിൽ 20 ശതമാനം വിപണി വളർച്ച കൈവരിക്കാൻ മിലാനോക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിന്റെ ഭാഗമായി വാട്ടർ ഹീറ്ററുകൾ, സാനിറ്ററി, ഇലക്ട്രിക്കൽ, ഹാർഡ്‌വെയർ ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും ഒരുക്കിയിരുന്നു. പ്രത്യേക ബുക്കിങ് ഓഫറുകളും അവതരിപ്പിച്ചു.
നിലവിലെ ആഗോള പ്രതിസന്ധികളുടെ സാഹചര്യത്തിൽ മിലാനോ ബൈ ഡാന്യൂബ് തങ്ങളുടെ വിതരണ മാതൃകയിൽ മാറ്റങ്ങൾ വരുത്തുകയും പ്രധാന അന്താരാഷ്ട്ര വിപണികളിൽ നിന്ന് നേരിട്ടുള്ള സംഭരണം ശക്തമാക്കുകയും ചെയ്യുന്നതിനായി ‘ഗ്ലോബൽ ഡയറക്ട്’ സ്ട്രാറ്റജി ആവിഷ്‍കരിച്ചതായും സാഹിൽ സാജൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

